city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Muslim League | മുളിയാര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്: മുസ്ലിം ലീഗ് വിട്ട് നില്‍ക്കും; നാമനിര്‍ദേശ പത്രിക നല്‍കിയവരുടെ സ്ഥാനാര്‍ഥിത്വം മരവിപ്പിക്കും

കാസര്‍കോട്: (www.kasargodvartha.com) മുളിയാര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കിയ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളുടെ സ്ഥാനാര്‍ഥിത്വം മരവിപ്പിക്കാനും ഞായറാഴ്ച (സെപ്റ്റംബര്‍ 17) നടക്കുന്ന തിരഞ്ഞെടുപ്പില്‍ നിന്ന് മുസ്ലിം ലീഗ് അംഗങ്ങള്‍ വിട്ടുനില്‍ക്കാനും തീരുമാനിച്ചതായി മുസ്ലിം ലീഗ് ജില്ലാ കമിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു.
            
Muslim League | മുളിയാര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്: മുസ്ലിം ലീഗ് വിട്ട് നില്‍ക്കും; നാമനിര്‍ദേശ പത്രിക നല്‍കിയവരുടെ സ്ഥാനാര്‍ഥിത്വം മരവിപ്പിക്കും

മുളിയാര്‍ സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പില്‍ ഇക്കുറിയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ മത്സരമുണ്ട്. ഇതിനിടെ മുസ്ലിം ലീഗിലെ നാല് പേരും നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. മുസ്ലിം ലീഗ് മണ്ഡലം സെക്രടറി ബി എം അബൂബകര്‍, ബി എം മുഹമ്മദ് അശ്റഫ്, ഹാരിസ്, പി ആഇശ എന്നിവരാണ് പത്രിക നല്‍കിയത്. ഇവരുടെ സ്ഥാനാര്‍ഥിത്വം മരവിപ്പിക്കാനാണ് ഇപ്പോള്‍ മുസ്ലിം ലീഗ് ജില്ലാ നേതൃത്വം തീരുമാനിച്ചത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള മത്സരം ഒഴിവാക്കുന്നതിനായി ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍ പലവട്ടം ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. 11 അംഗ ഭരണ സമിതിയിലേക്ക് കോണ്‍ഗ്രസില്‍ നിന്ന് 16 പേരാണ് മത്സര രംഗത്തുള്ളത്. നിലവിലുള്ള പ്രസിഡന്റ് ടി ഗോപിനാഥന്‍ നായരുടെ നേതൃത്വത്തിലുള്ള പാനലും പി രാമചന്ദ്രന്‍ നായരും സംഘവും തമ്മിലാണ് മത്സരം. തിരഞ്ഞെടുപ്പില്‍ 4628 അംഗങ്ങള്‍ക്കാണ് വോടവകാശമുള്ളത്. 17ന് ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ കാനത്തൂര്‍ സര്‍വോദയ വായനശാല ഹോളിലാണ് വോടെടുപ്പ് നടക്കുന്നത്.

Keywords: Muliyar Service Cooperative Bank, Election, Muslim League, Kerala News, Kasaragod News, Malayalam News, Muliyar Service Cooperative Bank Election: Muslim League will stay away.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia