city-gold-ad-for-blogger

'ബിജെപി തെരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യമിടുന്ന പാർട്ടിയല്ല'; നിലപാടുകൾ വ്യക്തമാക്കി എം ടി രമേശ്

M T Ramesh addressing the event
Photo: BJP Media

● പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ കാസർകോട് സംഘടനാ മണ്ഡലം പ്രശിക്ഷണ മഹാ അഭിയാൻ ഉദ്ഘാടനം ചെയ്തു
● പെട്രോളിയം ക്ഷാമം ഇല്ലാതാക്കാൻ മോദി സർക്കാരിനായി
● കോടിക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ മോദി സർക്കാരിന് സാധിച്ചു
● ദേശീയ തലത്തിലുള്ള രാഷ്ട്രീയ മാറ്റം വൈകാതെ കേരളത്തിലും പ്രതിഫലിക്കും

കാസർകോട്: (KasargodVartha) തെരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പാർട്ടിയല്ല ബിജെപിയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. മൂന്ന് പതിറ്റാണ്ടോളം അധികാരത്തിന് പുറത്തായിരുന്നപ്പോഴും പാർട്ടിയിൽ പിളർപ്പുണ്ടാകാതിരുന്നതിന് കാരണം നേതാക്കളും പ്രവർത്തകരും വ്യക്തിതാൽപര്യത്തേക്കാൾ പാർട്ടിക്കും രാഷ്ട്രത്തിനും പ്രാധാന്യം നൽകിയതാണെന്നും അദ്ദേഹം പറഞ്ഞു. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ കാസർകോട് സംഘടനാ മണ്ഡലം പ്രശിക്ഷണ മഹാ അഭിയാൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിയുടെ നേതൃത്വം

ലോകത്തിലെ പല രാജ്യങ്ങളും പെട്രോളിയം ഉൽപ്പന്നങ്ങളുടെ ക്ഷാമം നേരിട്ടപ്പോഴും ഇന്ത്യയിൽ ഒരു സംസ്ഥാനത്തുപോലും ഇന്ധനക്ഷാമം ഉണ്ടാകാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് സാധിച്ചു. കോൺഗ്രസ് നേതാവായിരിക്കെ തന്നെ നരേന്ദ്ര മോദിയെ 'ലോകനേതാവ്' എന്ന് വിശേഷിപ്പിക്കാൻ ശശി തരൂർ എംപി തയ്യാറായിട്ടുണ്ട്. 

കഴിഞ്ഞ 12 വർഷത്തിനിടെ കോടിക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ മോദി സർക്കാരിന് കഴിഞ്ഞതും ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ എല്ലാ രാഷ്ട്രീയ നീക്കങ്ങളും നടത്തിയിട്ടും ബിജെപിക്കെതിരെ കാര്യമായ സ്വാധീനം ചെലുത്താൻ അവർക്ക് കഴിഞ്ഞില്ലെന്നും എം ടി രമേശ് കൂട്ടിച്ചേർത്തു.

കേരളത്തിലും മാറ്റം പ്രകടമാകും

ദേശീയ തലത്തിൽ ഉണ്ടായ രാഷ്ട്രീയ മാറ്റം വൈകാതെ കേരളത്തിലും പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മണ്ഡലം പ്രസിഡൻ്റ് ഗുരുപ്രസാദ് പ്രഭു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് എം എൽ അശ്വിനി, സംസ്ഥാന കമ്മിറ്റി അംഗം സവിത ടീച്ചർ, ജില്ലാ ജനറൽ സെക്രട്ടറി പി ആർ സുനിൽ, ജില്ലാ വൈസ് പ്രസിഡൻ്റ് പി രമേശ്, ജില്ലാ സെക്രട്ടറിമാരായ പുഷ്പ ഗോപാലൻ, പ്രമീള മജൽ, ജില്ലാ ട്രഷറർ വീണ അരുൺ ഷെട്ടി, ജില്ലാ സെൽ കോ ഓർഡിനേറ്റർ സുകുമാർ കുദ്രെപ്പാടി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എൻ സതീഷ്, ഹരീഷ് നാരമ്പാടി, മണ്ഡലം ജനറൽ സെക്രട്ടറി ശ്രീധര കൂട്ലു, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി അനിതാ നായിക്, മധൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുജ്ഞാനി ഷാൻബാഗ്, സീന ഷെട്ടി കജെ എന്നിവർ സംസാരിച്ചു.

പുളിക്കൂർ മഹാദേവ സഭാഭവനിൽ നടക്കുന്ന ദ്വിദിന പഠനശിബിരത്തിൽ ഏരിയ, പഞ്ചായത്ത് ജനറൽ സെക്രട്ടറിമാർ ഉൾപ്പെടെ നൂറിലധികം ഭാരവാഹികളും ജനപ്രതിനിധികളും പങ്കെടുക്കും.

ഈ വാർത്ത നിങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുക. ഏറ്റവും പുതിയ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻ്റായി രേഖപ്പെടുത്താം.

Article Summary: BJP state general secretary M T Ramesh stated that the party's goal is not just winning elections, emphasizing that it prioritizes the nation over individual interests.

#BJPKasaragod #MTRamesh #ModiGovernment #KeralaPolitics #PoliticalTraining #KasaragodNews #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia