city-gold-ad-for-blogger

MT Ramesh | കോൺഗ്രസിനും സിപിഎമിനും കൂറ് വിദേശരാജ്യങ്ങളോടെന്ന് എംടി രമേശ്

പെരിയ: (www.kasargodvartha.com) കോൺഗ്രസിനും സിപിഎമിനും ഈ രാജ്യത്തെ നീതിപീഠങ്ങളെക്കാളും പ്രധാനം ബ്രിടീഷ് സർകാരിനോട് പ്രതിബദ്ധത പുലർത്തുന്ന ഒരു വിദേശ മാധ്യമത്തോടാണെന്ന് ഡോക്യുമെൻ്ററി വിവാദത്തിലൂടെ തെളിഞ്ഞതായി ബിജെപി സംസ്ഥാന ജെനറൽ സെക്രടറി എംടി രമേശ് പറഞ്ഞു. ബിജെപി ഉദുമ മണ്ഡലം പ്രസിഡണ്ട് കെടി പുരുഷോത്തമൻ നയിച്ച ദ്വിദിന പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സായിപ്പാണ് ഇരുപാർടികൾക്കും ഇന്നും പ്രധാനം. ഗുജറാത് കലാപസമയത്ത് ഗുജറാത് ഭരിച്ചിരുന്ന നരേന്ദ്ര മോദിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ വസ്തുതയില്ലെന്ന് സുപ്രീംകോടതി കണ്ടെത്തിയിരുന്നു. കോൺഗ്രസ് കേന്ദ്രം ഭരിക്കുമ്പോൾ നിരവധി അന്വേഷണങ്ങൾ നടത്തിയെങ്കിലും മോദിയെ കുറ്റക്കാരനാക്കാൻ പോന്ന ഒരു തെളിവും കണ്ടെത്താനായില്ല. ഗർഭിണിയെ കൊലപ്പെടുത്തി ഭ്രൂണം ശൂലത്തിൽ തറച്ചുവെന്ന നട്ടാൽ കുരുക്കാത്ത നുണയാണ് ഡിവൈഎഫ്ഐ ഇന്നും പറഞ്ഞു നടക്കുന്നത്. 

MT Ramesh | കോൺഗ്രസിനും സിപിഎമിനും കൂറ് വിദേശരാജ്യങ്ങളോടെന്ന് എംടി രമേശ്

ഗർഭമില്ലാത്തവർക്ക് ഗർഭം ഉണ്ടെന്ന് വരുത്താനും ഗർഭമുള്ളവർക്ക് ഗർഭം ഇല്ലെന്ന് വരുത്താനും കമ്യൂണിസ്റ്റ് പാർടിക്ക് പ്രത്യേക സാമർത്ഥ്യമുണ്ട്. 2002 ലെ കലാപത്തിന് ശേഷം 22 വർഷങ്ങൾ പിന്നിടുമ്പോൾ ഗുജറാത് ഇന്ന് ശാന്തമാണ്. വിദേശ മാധ്യമങ്ങളെ കൂട്ടുപിടിച്ച് ഈ രാജ്യത്തെ സമാധാനാന്തരീക്ഷം തകർക്കാനും സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കാനുമുള്ള പ്രതിപക്ഷ പാർടികളുടെ നീക്കത്തെ ജനങ്ങൾ കരുതിയിരിക്കണമെന്നും എംടി രമേശ് കൂട്ടിച്ചേർത്തു. ബിജെപി ജില്ലാ പ്രസിഡൻ്റ് രവീശ തന്ത്രി കുണ്ടാർ, വൈസ് പ്രസിഡൻ്റ് സുധാമ ഗോസാഡ, ടിവി സുരേഷ്, വൈ കൃഷ്ണദാസ് എന്നിവർ സംബന്ധിച്ചു.

Keywords: Periya, news, Kerala, Politics, BJP, Congress, CPM,  MT Ramesh says that Congress and CPM loyal to foreign countries.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia