കാസർകോട് നഗരത്തെ ആവേശത്തിലാഴ്ത്തി എംഎസ്എഫ് റാലി; ലഹരി, റാഗിംഗ് വിപത്തുകൾക്കെതിരെ ആയിരങ്ങളുടെ പ്രതിജ്ഞ
● വിദ്യാർത്ഥി അവകാശങ്ങൾക്കുവേണ്ടിയും റാലിയിൽ മുദ്രാവാക്യം മുഴക്കി.
● കാസർകോട് ക്ലോക്ക് ടവറിൽ നിന്നാണ് റാലി ആരംഭിച്ചത്.
● റാലി നഗരം ചുറ്റി സമ്മേളന നഗരിയിൽ സമാപിച്ചു.
● എംഎസ്എഫ് സംസ്ഥാന, ജില്ലാ നേതാക്കൾ റാലിക്ക് നേതൃത്വം നൽകി.
കാസർകോട്: (KasargodVartha) ഐക്യം, അതിജീവനം, അഭിമാനം എന്നീ പ്രമേയങ്ങൾ ഉയർത്തിപ്പിടിച്ച് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നടന്ന എം.എസ്.എഫ് കാസറഗോഡ് ജില്ലാ സമ്മേളനത്തിന് പരിസമാപ്തി കുറിച്ച്, ആയിരക്കണക്കിന് വിദ്യാർത്ഥികളെ അണിനിരത്തി കാസർകോട് നഗരത്തിൽ കൂറ്റൻ വിദ്യാർത്ഥി റാലി സംഘടിപ്പിച്ചു.

ലഹരി, റാഗിംഗ് തുടങ്ങിയ സാമൂഹിക വിപത്തുകൾക്കെതിരെയും വിദ്യാർത്ഥി അവകാശങ്ങൾക്ക് വേണ്ടിയും പ്ലക്കാർഡുകൾ ഉയർത്തിയും മുദ്രാവാക്യം വിളിച്ചുമാണ് വിദ്യാർത്ഥികൾ റാലിയിൽ അണിനിരന്നത്. ക്ലോക്ക് ടവർ പരിസരത്തു നിന്നാരംഭിച്ച റാലി നഗരം ചുറ്റി സമ്മേളന നഗരിയിൽ സമാപിച്ചു.


കാസർകോട് ജില്ല കണ്ട ഏറ്റവും വലിയ വിദ്യാർത്ഥി റാലിക്ക് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് താഹ ചേരൂർ, ജനറൽ സെക്രട്ടറി സവാദ് അംഗടിമുഗർ, സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിർത്തോട്, സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, ജില്ലാ ട്രഷറർ ജംഷീദ് ചിത്താരി, വൈസ് പ്രസിഡന്റുമാരായ സലാം ബെളിഞ്ചം, സൈഫുദ്ധീൻ തങ്ങൾ, സെക്രട്ടറിമാരായ ജംഷീർ മൊഗ്രാൽ, സർഫ്രാസ് ബന്തിയോട്, സംസ്ഥാന സമിതി അംഗങ്ങളായ ജാബിർ തങ്കയ്യം, ഷഹീദ റഷീദ്, ടി.കെ. ഹസീബ്, മണ്ഡലം പ്രസിഡന്റുമാരായ ഹാഷിർ മൊയ്തീൻ, ഷഹീദ് മീഞ്ച, ഷബീബ് പള്ളങ്കോട്, യാസീൻ മീനാപ്പീസ്, ഉസ്മാൻ പോത്തൻകണ്ടം, ജനറൽ സെക്രട്ടറിമാരായ സിറാജ് ബാടിയടുക്ക, മർസൂക്ക് ഉച്ചിലങ്കോട്, അനസ് ഹുദവി, റഫാദ് ബല്ലാകടപ്പുറം, സാലിം കൈക്കോട്ട്കടവ്, ഹരിത ജില്ലാ ചെയർപേഴ്സൺ ഹനാനാ ഷഹ്മ, ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ ഷാനിഫ് നെല്ലിക്കട്ട, അൻസാഫ് കുന്നിൽ, റാഹിൽ മുക്കോട്, സലാം മാങ്ങാട്, അൽത്താഫ് പൊവ്വൽ, ജസീൽ തുരുത്തി, റിസ്വാൻ പള്ളിപ്പുഴ, സമദ് ദേലംപാടി, ഷാനവാസ് മർപ്പനടുക്ക, ശിഹാബ് പുണ്ടൂർ, സിനാൻ സി.ബി., ത്വൽഹത്ത് പെരുംബട്ട, ഷാനിദ് പടന്ന, അൻസാർ വോർക്കാടി, മുർഷിദ് മൊഗ്രാൽ, മിദ്‌ലാജ് വാഫി, ഈസഹ് മനക്കോട്, ഫസൽ റഹ്മാൻ, അഡ്വ. മുഹമ്മദ് സിറാജ് ആർ.എം.കെ., ഷഹാന കുന്നിയ, അഷ്‌റിഫ ജാബിർ, സുനൈസ, ജാബിറ, ആയിഷ, ഫിദ, ബീഫാത്തിമ, സൈഫാന, ഷഹാമ, സമീഹ എന്നിവർ നേതൃത്വം നൽകി.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് ലഹരി വിരുദ്ധ പോരാട്ടത്തിൽ പങ്കുചേരുക.
Article Summary: MSF rally in Kasaragod against drugs and ragging.
#MSFRally #Kasaragod #AntiDrugCampaign #StudentRights #YouthAgainstDrugs #KeralaNews






