city-gold-ad-for-blogger

ഫുട്ബോൾ ടീം സെലക്ഷൻ വിവാദം: എംഎസ്എഫ് ഡിഡിഇ ഓഫീസ് ഉപരോധിച്ചു

A group of MSF members protesting in front of a government office.
Photo: Kumar Kasargod

● അർഹരായ താരങ്ങളെ ഒഴിവാക്കിയെന്ന് എംഎസ്എഫ് ആരോപിച്ചു.
● അവസാന നിമിഷം ടീം പട്ടിക പുതുക്കിയത് വിവാദമായി.
● ദേശീയ താരമടക്കമുള്ളവരെയാണ് ഒഴിവാക്കിയത്.
● സെലക്ടർമാർ പക്ഷപാതം കാണിച്ചെന്ന് എംഎസ്എഫ് ആരോപിച്ചു.
● പരാതി നൽകിയിട്ടും നടപടിയില്ലാത്തതിലാണ് പ്രതിഷേധം.

കാസർകോട്: (KasargodVartha) സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനായുള്ള കാസർകോട് ജില്ലാ ടീം സെലക്ഷനിൽ അപാകത ആരോപിച്ച് എം.എസ്.എഫ്. പ്രതിഷേധം. അർഹരായ കായികതാരങ്ങളെ പ്ലേയർ ലിസ്റ്റിൽ നിന്നും പുറത്താക്കിയ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് എം.എസ്.എഫ്. കാസർകോട് നിയോജക മണ്ഡലം കമ്മിറ്റി ഡി.ഡി.ഇ. ഓഫീസ് ഉപരോധിച്ചു.

A group of MSF members protesting in front of a government office.

കണ്ണൂരിൽ തിങ്കളാഴ്ച്ച മുതൽ നടന്നു വരുന്ന ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ലാ ടീം അംഗങ്ങളുടെ പട്ടിക കീഴ്‌വഴക്കങ്ങൾ മറികടന്ന് തലേദിവസം വാട്സ്ആപ്പ് വഴിയാണ് പുറത്തുവിട്ടത്. എന്നാൽ, പിറ്റേന്ന് മത്സര ദിവസം രാവിലെ ദേശീയ താരമടക്കമുള്ളവരെ ഒഴിവാക്കി പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചത് കായികപ്രേമികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി. 

A group of MSF members protesting in front of a government office.

A group of MSF members protesting in front of a government office.

ടീം സെലക്ഷനിൽ തികഞ്ഞ പക്ഷപാതം കാണിച്ച സെലക്ടർമാർ, ഇത് ക്ലറിക്കൽ പിഴവാണെന്ന് ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് അതേ പട്ടികയെ ന്യായീകരിക്കുകയായിരുന്നു. അർഹതക്കപ്പുറം ബാഹ്യ ഇടപെടലുകൾ നടത്തി കായിക താരങ്ങളുടെ അവസരം നഷ്ടപ്പെടുത്തിയ അധികൃതരുടെ ക്രൂരത എം.എസ്.എഫ്. നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. 

A group of MSF members protesting in front of a government office.

ഇത് സംബന്ധിച്ച് ഡി.ഡി.ഇക്കും ജില്ലാ കളക്ടർക്കും പരാതിയും നൽകിയിരുന്നു. എന്നാൽ, തങ്ങളുടെ പരാതിയിൽ യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് എം.എസ്.എഫ്. പ്രതിഷേധവുമായി ഡി.ഡി.ഇ. ഓഫീസ് ഉപരോധിച്ചത്.

A group of MSF members protesting in front of a government office.

A group of MSF members protesting in front of a government office.

ഉപരോധത്തിന് നേതൃത്വം നൽകിയ എം.എസ്.എഫ്. ജില്ലാ പ്രസിഡന്റ്‌ സയ്യിദ് താഹ ചേരൂർ, നിയോജക മണ്ഡലം പ്രസിഡന്റ്‌ ഹാഷിർ മൊയ്‌തീൻ, ജനറൽ സെക്രട്ടറി സിറാജ് ബദിയടുക്ക, ട്രഷറർ അർഫാത്ത് കമ്പാർ, ജാബിർ ഷിബിൻ, അസ്ഫർ മജൽ, സിയാൻ തളങ്കര, ഉമർ ഖയ്യും തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക. ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യൂ.

Article Summary: MSF protests against football team selection irregularities.

#FootballKerala #MSF #Kasaragod #Protest #TeamSelection #SportsControversy

 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia