city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

MSF allegation | റോഡരികില്‍ നില്‍ക്കുകയായിരുന്ന എംഎസ്എഫ് പ്രവര്‍ത്തകനെ പൊലീസ് അകാരണമായി മര്‍ദിച്ചതായി പരാതി; നടപടി സ്വീകരിക്കണമെന്ന് ആവശ്യം; ആരോപണം കെട്ടിച്ചമച്ചതെന്ന് പൊലീസ്

കാസര്‍കോട്: (www.kasargodvartha.com) റോഡരികില്‍ നില്‍ക്കുകയായിരുന്ന എംഎസ്എഫ് നേതാവിനെ പൊലീസ് അകാരണമായി മര്‍ദിച്ചതായി പരാതി. എംഎസ്എഫ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത് ജനറല്‍ സെക്രടറി അറഫാത് കമ്പാറിനെ (19) മര്‍ദിച്ചതായാണ് പരാതി. പരിക്കേറ്റ യുവാവിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
           
MSF allegation | റോഡരികില്‍ നില്‍ക്കുകയായിരുന്ന എംഎസ്എഫ് പ്രവര്‍ത്തകനെ പൊലീസ് അകാരണമായി മര്‍ദിച്ചതായി പരാതി; നടപടി സ്വീകരിക്കണമെന്ന് ആവശ്യം; ആരോപണം കെട്ടിച്ചമച്ചതെന്ന് പൊലീസ്

തിങ്കളാഴ്ച രാത്രി 7.45 മണിയോടെ മയക്കുമരുന്ന് പരിശോധന നടത്തുന്ന എസ്പിയുടെ സ്‌ക്വാഡ് അംഗമായ ഡിസിആര്‍ബി ഡിവൈഎസ്പി അബ്ദുര്‍ റഹീമും മൂന്ന് പൊലീസുകാരും ചേര്‍ന്ന് ചൂരല്‍ വടി കൊണ്ട് അടിച്ചുവെന്നാണ് യുവാവും എംഎസ്എഫ് നേതാക്കളും പറയുന്നത്. മയക്കുമരുന്ന് വേട്ടക്കിറങ്ങിയ പൊലീസ് കമ്പാറില്‍ വെച്ച് റോഡരികില്‍ നില്‍ക്കുകയായിരുന്ന അറഫാതിനോട് മാറിപ്പോകാന്‍ പറഞ്ഞപ്പോള്‍ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിച്ചയുടന്‍ ജീപില്‍ നിന്ന് ഇറങ്ങിവന്ന് ചൂരല്‍ കൊണ്ട് അടിച്ച് വീഴ്ത്തിയ ശേഷം പൊലീസ് സംഘം മടങ്ങിപ്പോയെന്നാണ് പരാതി.
           
MSF allegation | റോഡരികില്‍ നില്‍ക്കുകയായിരുന്ന എംഎസ്എഫ് പ്രവര്‍ത്തകനെ പൊലീസ് അകാരണമായി മര്‍ദിച്ചതായി പരാതി; നടപടി സ്വീകരിക്കണമെന്ന് ആവശ്യം; ആരോപണം കെട്ടിച്ചമച്ചതെന്ന് പൊലീസ്

ഇതുവഴി വന്ന പരിസരവാസികളാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചതെന്ന് ഇവര്‍ പറയുന്നു. ഇതിനുമുമ്പ് സിഐ ആയിരുന്നപ്പോള്‍ 2017 ല്‍ കാസര്‍കോട് ഗവ. കോളജിലെ എംഎസ്എഫ് വിദ്യാര്‍ഥികളെ മര്‍ദിച്ചതിന് പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ് നിലവിലുണ്ടെന്നും എംഎസ്എഫ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
          
MSF allegation | റോഡരികില്‍ നില്‍ക്കുകയായിരുന്ന എംഎസ്എഫ് പ്രവര്‍ത്തകനെ പൊലീസ് അകാരണമായി മര്‍ദിച്ചതായി പരാതി; നടപടി സ്വീകരിക്കണമെന്ന് ആവശ്യം; ആരോപണം കെട്ടിച്ചമച്ചതെന്ന് പൊലീസ്

അറഫാതിനെ മര്‍ദിച്ച സംഭവത്തില്‍ എസ് പിക്കും മനുഷ്യാവകാശ കമീഷനും പരാതി നല്‍കുമെന്ന് എംഎസ്എഫ് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് ശാനിഫ് നെല്ലിക്കട്ട, ജനറല്‍ സെക്രടറി അന്‍സാഫ് കുന്നില്‍, ട്രഷറര്‍ മാര്‍പനടുക്ക, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത് പ്രസിഡന്റ് സാദാത് എരിയാല്‍, ജോയിന്റ് സെക്രടറി അബ്റാസ് പിഎച് എന്നിവര്‍ സംബന്ധിച്ചു.

അതേസമയം എംഎസ്എഫിന്റെ ആരോപണം കെട്ടിച്ചമച്ചതാണെന്ന് എസ്പിയുടെ മയക്കുമരുന്ന് സ്‌ക്വാഡിനെ നയിക്കുന്ന ഡിവൈഎസ്പി അബ്ദുര്‍ റഹീം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് നിന്ന് ഒരു ആക്രമണവും ഉണ്ടായിട്ടില്ല. വഴിയരികില്‍ സംശയാസ്പദമായി കണ്ട യുവാവിനോട് വീട്ടില്‍ പോകാന്‍ പറഞ്ഞപ്പോള്‍ ഓടിപ്പോയെന്നാണ് പൊലീസ് പറയുന്നത്. ഇതിന് തൊട്ടടുത്ത് നിന്ന് രണ്ട് യുവാക്കളെ കഞ്ചാവ് വലിച്ച് കൊണ്ടിരിക്കെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മയക്കുമരുന്ന് വേട്ട നടത്തുന്ന സംഘത്തില്‍ താന്‍ ഉണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്ന് ഡിവൈഎസ്പി കൂട്ടിച്ചേര്‍ത്തു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, MSF, Political-News, Politics, Police, Assault, Complaint, Press Meet, Video, MSF allegation that activist assaulted by police.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia