city-gold-ad-for-blogger

കാലവർഷക്കെടുതി: നഷ്ടപരിഹാരം വൈകുന്നു: സർക്കാരിനെതിരെ ലീഗ്

Muslim League meeting in Trikaripur discussing monsoon compensation delay.
Image Credit: Facebook/ Indian Union Muslim League

● തൃക്കരിപ്പൂർ ടൗൺ വാർഡ് കമ്മിറ്റി യോഗം.
● പി.പി. ഇബ്രാഹീം അധ്യക്ഷത വഹിച്ചു.
● വിപുലമായ വാർഡ് ലീഗ് സഭ ചേരും.
● അഡ്വ. എം.ടി.പി. അബ്ദുൽകരീം ഉദ്ഘാടനം ചെയ്തു.

തൃക്കരിപ്പൂർ: (KasargodVartha) കാലവർഷം വരുത്തിവെച്ച വ്യാപകമായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പിൽ സർക്കാർ കാണിക്കുന്ന അലംഭാവം, നഷ്ടം നേരിട്ടവർക്ക് യഥാസമയം നഷ്ടപരിഹാരം നൽകുന്നതിലും കാണിക്കരുതെന്ന് മുസ്‌ലിം ലീഗ് തൃക്കരിപ്പൂർ ടൗൺ വാർഡ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷങ്ങളിലെ നഷ്ടപരിഹാരത്തുക പോലും ഇനിയും വിതരണം ചെയ്തിട്ടില്ലെന്നും യോഗം കുറ്റപ്പെടുത്തി. ഈ മാസം അവസാനം വിപുലമായ വാർഡ് ലീഗ് സഭ ചേരും.

പ്രസിഡണ്ട് പി.പി. ഇബ്രാഹീം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രവർത്തകസമിതി അംഗം അഡ്വ. എം.ടി.പി. അബ്ദുൽകരീം യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി. മുഹമ്മദലി, എ.ജി.സി. മുസ്തഫ ഹാജി, പി.എം.എച്ച്. അബൂബക്കർ, എ.ജി. അബ്ദുൽറഹിമാൻ, വി.പി.കെ. മുഹമ്മദ് കുഞ്ഞി, എൻ.പി. അബ്ബാസ് എന്നിവർ പ്രസംഗിച്ചു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

Article Summary: Muslim League criticizes Kerala government over delayed monsoon compensation.

#KeralaMonsoon, #CompensationDelay, #MuslimLeague, #Trikaripur, #GovernmentFailure, #DisasterRelief

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia