സിപിഐ യുവ നേതാവ് കനയ്യകുമാര്‍ ജെഡിയുവില്‍ ചേരുന്നുവെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ വ്യാജം: മുഹമ്മദ് മുഹ്സിന്‍ എംഎല്‍എ
പാലക്കാട്: (www.kasargodvartha.com 16.02.2021) സിപിഐ യുവ നേതാവ് കനയ്യകുമാര്‍ ജെഡിയുവില്‍ ചേരുന്നുവെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് മുഹമ്മദ് മുഹ്സിന്‍ എംഎല്‍എ. കനയ്യകുമാര്‍ ജെഡിയുവില്‍ ചേരുന്നു എന്ന വ്യാജ വാര്‍ത്ത പ്രചരിക്കുന്നതായി കണ്ടു. സ്വന്തം പ്രദേശത്തെ ജനകീയപ്രശ്നം ബന്ധപ്പെട്ട മന്ത്രിയെ അറിയിക്കുന്നതിന് കനയ്യ ചെന്നതാണ് വളച്ചൊടിച്ചു മറ്റൊരുതരത്തില്‍ വാര്‍ത്തയാക്കിയിരിക്കുന്നത്. ഇത്തരം വ്യജ വാര്‍ത്തക്കാരോട് ഒന്നും പറയാനില്ല എന്നുമാണ് മുഹമ്മദ് മുഹ്‌സിന്റെ പ്രതികരണം.
ബിഹാറിലെ സി പി ഐയുടെ മുന്‍നിര നേതാവാണ് കനയ്യ കുമാര്‍. ജെ ഡി യു നേതാവും ബിഹാര്‍ മന്ത്രിയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വലം കൈയുമായ അശോക് ചൗധരിയുമായി കനയ്യ കുമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ചൗധരിയുടെ പട്‌നയിലെ വീട്ടില്‍ ഞായറാഴ്ചയായിരുന്നു കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയ്ക്ക് പിറകെയായിരുന്നു കനയ്യ കുമാര്‍ ജെ ഡി യുവിലേക്ക് പോകുകയാണെന്ന അഭ്യൂഹങ്ങള്‍ ഉടലെടുത്തത്.
Keywords: Palakkad, news, Kerala, Top-Headlines, Politics, Political party, Mohammad Muhsin MLA said that the news that Kanayyakumar is joining JDU is false