Accusation | 'മുഖ്യമന്ത്രി മാത്രം അത് അറിഞ്ഞിരുന്നില്ല'; സംസ്ഥാനത്തെ പൊലീസ്-ആര്‍എസ്എസ് ബന്ധത്തെ ചോദ്യം ചെയ്ത് പിവി അന്‍വര്‍
● എഡിജിപി എം.ആർ. അജിത് ● പി.വി. അൻവർ പൊലീസ്-ആർഎസ്എസ് ബന്ധത്തെ ചോദ്യം ചെയ്തു.
● അഡിജിപി എം.ആർ. അജിത് കുമാറിനെതിരെ ഗുരുതര ആരോപണം.
● സന്ദീപാനന്ദ സ്വാമി കേസിൽ പൊലീസിന്റെ പങ്ക് സംശയകരമെന്ന് ആരോപണം.കുമാറിനെതിരെ ഗുരുതര ആരോപണം.
● സന്ദീപാനന്ദ സ്വാമി കേസിൽ പൊലീസിന്റെ പങ്ക് സംശയകരമെന്ന് ആരോപണം.
മലപ്പുറം: (KasargodVartha) സംസ്ഥാനത്തെ പൊലീസ്-ആര്‍എസ്എസ് (Police-RSS) ബന്ധത്തെ ചോദ്യം ചെയ്ത് പി.വി. അന്‍വര്‍ (PV Anvar) എംഎല്‍എ. എഡിജിപി എം.ആര്‍. അജിത് കുമാര്‍ (ADGP MR Ajith Kumar) ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ശക്തമാക്കിക്കൊണ്ട് അദ്ദേഹം പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചു.
മലപ്പുറം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച അന്‍വര്‍, ഈ കൂടിക്കാഴ്ചയെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താതെ പൂഴ്ത്തിവെച്ചു എന്നും ആരോപിച്ചു.
'ആര്‍എസ്എസ് നേതാവിനെ അഡിജിപി അജിത് കുമാര്‍ കണ്ടതുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആ സമയത്തുതന്നെ നല്‍കിയിട്ടും എന്താണ് മുഖ്യമന്ത്രി അതിന്‍മേല്‍ നടപടിയെടുക്കാതിരുന്നതെന്ന് കഴിഞ്ഞ മൂന്നുനാല് ദിവസങ്ങളായി സംസ്ഥാനത്ത് ചര്‍ച്ചയാണ്. എന്നാല്‍ മുഖ്യമന്ത്രി ഇത് അറിഞ്ഞിരുന്നില്ല. ആ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചുവെന്നാണ് എന്റെ അന്വേഷണത്തില്‍, ചില പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് തന്നെ മനസിലാക്കാന്‍ കഴിഞ്ഞത്,' അന്‍വര്‍ പറഞ്ഞു. സ്‌പെഷ്യല്‍ ബ്രാഞ്ച് രണ്ടാമത് അന്വേഷിച്ചപ്പോഴാണ് മുഖ്യമന്ത്രി ആ വിവരം അറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സന്ദീപാനന്ദ സ്വാമിയുടെ ആശ്രമം കത്തിച്ച കേസില്‍ പൊലീസ് പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ചു. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് മറ്റൊരു സംഘത്തെ നിയോഗിച്ചാണ് പ്രതികളെ പിടികൂടിയത്. പൊലീസിലെ ആര്‍എസ്എസ്‌കാര്‍ സര്‍ക്കാരിനെ എത്രത്തോളം പ്രതിസന്ധിയിലാക്കുന്നുവെന്നത് സന്ദീപാനന്ദ സ്വാമിയുടെ ആശ്രമം കത്തിച്ച കേസില്‍ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
#keralapolitics #rss #corruption #police #investigation #pvanvar #adgp #india