ന്യൂനപക്ഷ സംരക്ഷണം ഇടതുപക്ഷത്തിലൂടെ മാത്രം സാധ്യം: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
-
കന്യാസ്ത്രീകളുടെ അറസ്റ്റ് ഹൈന്ദവ രാഷ്ട്ര ലക്ഷ്യത്തിൻ്റെ ഭാഗമാണെന്ന് വിലയിരുത്തി.
-
ആർഎസ്എസിൻ്റെ രഹസ്യ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണിതെന്നും അഭിപ്രായപ്പെട്ടു.
-
ഇത് മതനിരപേക്ഷതയെ തകർക്കുമെന്നും മതേതരത്വത്തിന് മൂലകാരണമാകുമെന്നും വിലയിരുത്തി.
-
കേരള കോൺഗ്രസ് (എം) കാസർകോട് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാഞ്ഞങ്ങാട്: (KasargodVartha) ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിലൂടെ ബി.ജെ.പി.യുടെ ന്യൂനപക്ഷ നിലപാട് വ്യക്തമായെന്നും, ന്യൂനപക്ഷ സംരക്ഷണം ഇടതുപക്ഷത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ എന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. കേരള കോൺഗ്രസ് (എം) കാസർകോട് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ന്യൂനപക്ഷത്തെ ഇല്ലാതാക്കി ഹൈന്ദവ രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള നടപടിയുടെ ഭാഗമാണെന്നും, ആർ.എസ്.എസിന്റെ രഹസ്യ അജണ്ട നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ ആദ്യപടിയാണെന്നും കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇത് മതനിരപേക്ഷതയെ തകർക്കുകയും മതേതരത്വത്തിന്റെ തകർച്ചയ്ക്ക് മൂലകാരണമാകുമെന്നും നേതൃസംഗമം വിലയിരുത്തി.
കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പൂഞ്ഞാർ എം.എൽ.എ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സ്റ്റീഫൻ ജോർജ് കാസർകോട് ജില്ലാ കമ്മിറ്റി നടത്തിയ ഫണ്ട് സമാഹരണത്തിന്റെ തുക ഏറ്റുവാങ്ങി.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സജി കുറ്റിയാനിമറ്റം, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ജോയി മൈക്കിൾ, പാർട്ടി ജില്ലാ സെക്രട്ടറിമാരായ ബിജു തുളശ്ശേരി, ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷിനോജ് ചാക്കോ, സിജി കട്ടക്കയം, ബാബു നെടിയകാലായിൽ, ജോസ് കാക്കക്കുട്ടുങ്കൽ, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ടിമ്മി എലിപ്പുലിക്കാട്ട്, ജോസ് ചെന്നിക്കാട്ട് കുന്നേൽ, ചെറിയാൻ മടുകാങ്കൽ, കെ.എം. ചാക്കോ, പുഷ്പ ബേബി, ബേബി പന്തല്ലൂർ, ടോമി ഈഴറാട്ട് എന്നിവർ സംസാരിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: MLA Sebastian Kulathunkal: Left Front ensures minority protection.
#MinorityRights #KeralaPolitics #SebastianKulathunkal #LeftFront #ReligiousFreedom #IndiaNews






