city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റവന്യൂ മന്ത്രിയുടെ ചടങ്ങില്‍ നിന്നും മന്ത്രി സുധാകരനും എംപിയും വിട്ടുനിന്നു

ഒടയംചാല്‍: (www.kasargodvartha.com 25/11/2017) ജില്ലയില്‍ സിപിഎം - സിപിഐ പോര് തുടരുന്നു. നേരത്തെ സിപിഐ നേതാവും മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ പങ്കെടുത്ത ചടങ്ങ് എം പിയും എംഎല്‍എമാരും ബഹിഷ്‌കരിച്ചതിന് പിന്നാലെ മന്ത്രി പങ്കെടുത്ത പരിപാടിയില്‍ നിന്ന് സിപിഎം നേതാവും മന്ത്രിയുമായ ജി സുധാകരനും എംപിയും വീണ്ടും വിട്ടുനിന്നു. ഏഴാംമൈല്‍- പൂടംകല്ല് റോഡ് മെക്കാഡം ടാറിംഗിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും പി കരുണാകരന്‍ എംപിയും വിട്ടുനിന്നത്.

റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ കൃത്യസമയത്ത് തന്നെ എത്തിയെങ്കിലും പൊതുമരാമത്ത് മന്ത്രിയും എംപിയും ചടങ്ങിനെത്തിയില്ല. മന്ത്രി ജി സുധാകരന് പയ്യന്നൂരില്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കേണ്ടിയുള്ളതിനാല്‍ എത്താനാവില്ലെന്ന് അറിയിക്കുകയായിരുന്നുവത്രെ. ഇതോടെ ചടങ്ങില്‍ അധ്യക്ഷത വഹിക്കേണ്ടിയിരുന്ന സ്ഥലം എംഎല്‍എ കൂടിയായ ഇ ചന്ദ്രശേഖരനെ സംഘാടകര്‍ ഉദ്ഘാടകനായി ക്ഷണിക്കുകയായിരുന്നു.

റവന്യൂ മന്ത്രിയുടെ ചടങ്ങില്‍ നിന്നും മന്ത്രി സുധാകരനും എംപിയും വിട്ടുനിന്നു


എന്തിനായിരുന്നു ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചതെന്നും ഇതിന്റെ പ്രവര്‍ത്തി ആരംഭിക്കാന്‍ കഴിയുമോയെന്നും മന്ത്രി ചന്ദ്രശേഖരന്‍ ആശങ്ക പ്രകടിപ്പിച്ചു. സംംസ്ഥാന തലത്തില്‍ സിപിഎം-സിപിഐ മന്ത്രിമാര്‍ തമ്മിലുള്ള രൂക്ഷമായ ഭിന്നതയെ തുടര്‍ന്ന് കാസര്‍കോട്ട് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് സിപിഎം വിട്ടുനില്‍ക്കണമെന്ന രഹസ്യനിര്‍ദ്ദേശം നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി മാറിനിന്നതെന്നാണ് സൂചന.

എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തി സമയബന്ധിതമായി തീര്‍ക്കാമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മന്ത്രിക്ക് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് അദ്ദേഹം ഉദ്ഘാടനത്തിന് തയ്യാറായത്. സിപിഎം-സിപിഐ ഭിന്നത നിലനില്‍ക്കുന്നതിനിടയില്‍ റവന്യൂ മന്ത്രി പങ്കെടുത്ത ചടങ്ങില്‍ നിന്നും സിപിഎം മന്ത്രിയും എംപിയും വിട്ടു നിന്നത് ജനങ്ങള്‍ക്കിടയിലും ചര്‍ച്ചാവിഷയമായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി രാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഇ പത്മാവതി, മുന്‍ എംഎല്‍എ എം കുമാരന്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ടി കോരന്‍, പി ടി രാജു, ജോസഫ് വടകര തുടങ്ങിയവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച ജില്ലാ പഞ്ചായത്ത് ഹാളില്‍ മന്ത്രി ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്ത പൂര്‍ത്തീകരിച്ച വൈകല്യ സൗഹൃദ ഭവനങ്ങളുടെ താക്കോല്‍ദാന ചടങ്ങും എംപിയും, സിപിഎം എംഎല്‍എമാരും ഉള്‍പ്പെടെ മുഴുവന്‍ സിപിഎം ജനപ്രതിനിധികളും ബഹിഷ്‌കരിച്ചിരുന്നു. താക്കോല്‍ദാന ചടങ്ങ് നടത്തേണ്ടിയിരുന്നത് പി കരുണാകരന്‍ എംപിയും സിഎച്ച്‌സി ഫിസിയോതെറാപ്പി സെന്ററിന്റെ താക്കോല്‍ദാനം കെ കുഞ്ഞിരാമന്‍ എംഎല്‍എയും, ബഡ്‌സ് സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം എം രാജഗോപാലന്‍ എംഎല്‍എ ആയിരുന്നു ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. ഇവര്‍ക്ക് പുറമെ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി പി ജാനകി എന്നിവരും ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kasaragod, Odayanchal, News, Politics, Minister, Programme, Inaugural Session, MP, CPM, CPI, Clash, Minister Sudhakaran and MP left the revenue minister's program 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia