'എല്ലാ കോളജുകളിലും കൗൺസിലിംഗ് സെലുകൾ'; കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു
Oct 1, 2021, 16:25 IST
കോട്ടയം: (www.kasargodvartha.com 01.10.2021) പാലാ സെന്റ് തോമസ് കോളജിൽ വിദ്യാർഥിനി കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കുമെന്നും ഇതിനായി കൗൺസിലിംഗ് സെലുകൾ എല്ലാ കോളജുകളിൽ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
യുജിസി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ എല്ലാ കോളജുകളിലും ഇല്ലാത്തത് പോരായ്മയാണ്. കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കാൻ ജീവനി പദ്ധതി എല്ലാ കോളജുകളിലേക്കും വ്യാപിക്കണം. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപൽമാരുടെ യോഗം വിളിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പാലാ സെന്റ് തോമസ് കോളജില്‍ പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനി നിഥിന മോള്‍ (22) ആണ് കഴുത്തറത്ത് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് സപ്ലിമെന്ററി പരീക്ഷയ്‌ക്കെത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിൽ സഹപാഠിയായ അഭിഷേക് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതി കുറ്റസമ്മതം നടത്തിയെന്നും പൊലീസ് പറഞ്ഞു. പ്രണയനൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. രണ്ട് വർഷമായി താനും നിഥിനമോളും പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ നിതിനമോൾ ബന്ധത്തിൽ അകൽച കാണിച്ചതാണ് വൈരാഗ്യത്തിന് കാരണമായതെന്നുമാണ് പൊലീസ് പറയുന്നത്.
Keywords: News, Kottayam, Kerala, State, Top-Headlines, Politics, College, Murder, Minister R Bindu, Minister R Bindu said counseling cells would be set up in all colleges.