യുഡിഎഫിന് വോട്ട് ചെയ്തില്ലെങ്കില്‍ ബിജെപി വരുമെന്ന് പറയുന്നത് ഇത്രയും കാലം എംഎല്‍എയുണ്ടായിട്ടും വികസന നേട്ടങ്ങള്‍ പറയാനാകാത്തത് കൊണ്ട്; മഞ്ചേശ്വരത്ത് ബിജെപിയെയും അതിന്റെ ബി ടീമിനെയും വോട്ടര്‍മാര്‍ തോല്‍പ്പിക്കും; മന്ത്രി കെ ടി ജലീല്‍
Oct 17, 2019, 15:25 IST
കാസര്‍കോട്:(www.kasargodvartha.com 17.10.2019) മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെയും അതിന്റെ ബി ടീമിനെയും വോട്ടര്‍മാര്‍ തോല്‍പ്പിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍. യുഡിഎഫ് തോറ്റാല്‍ ബിജെപി ജയിക്കുമെന്ന പ്രചരണം മാത്രമാണ് മുസ്ലിം ലീഗിന് പറയാനുള്ളതെന്നും ഇത്രയും കാലം എംഎല്‍എയുണ്ടായിട്ടും വികസനനേട്ടങ്ങള്‍ പറഞ്ഞ് വോട്ട് പിടിക്കാന്‍ ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട്ട് പ്രസ്ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാര്‍ക്ക്ദാന വിവാദത്തില്‍ തനിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച ചെന്നിത്തലയ്ക്കെതിരെയും മന്ത്രി രംഗത്തെത്തി. മോഡറേഷനെയാണ് മാര്‍ക്ക് ദാനം എന്ന് പ്രതിപക്ഷ നേതാവ് പറയുന്നതെന്നും മോഡറേഷന് നിര്‍ത്തണമെന്നാണ് നിലപാടെങ്കില്‍ പ്രതിപക്ഷ നേതാവ് അത് തുറന്നു പറയണമെന്നും അദ്ദേഹം പറഞ്ഞു.
2017ല്‍ മകനെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് ലഭിക്കാന്‍ അഭിമുഖത്തിന് കൂടുതല്‍ മാര്‍ക്ക് നല്കാന് ഡെല്‍ഹിയില്‍ പോയി ഇടപെട്ടതായും മന്ത്രി ആരോപണമുന്നയിച്ചു. ചെന്നിത്തലയുടെ പേരെടുത്ത് പറയാതെ കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകനാണ് ഒന്നാം റാങ്കുകാരനേക്കാള്‍ അഭിമുഖത്തില്‍ 30 മാര്‍ക്ക് അധികം കിട്ടിയതെന്നാണ് മന്ത്രിയുടെ ആക്ഷേപം.
തനിക്കെതിരെയുള്ള ആരോപണങ്ങളെ പാടെ തള്ളിക്കൊണ്ടാണ് ജലീല്‍ രംഗത്ത് വന്നത്. സര്‍വകലാശാലയില്‍ മന്ത്രി എന്ന നിലയില്‍ ഇടപെട്ടത് മികച്ച അക്കാദമിക് നിലവാരത്തിലേക്ക് സര്‍വകലാശാലകളെ എത്തിക്കാനാണ്. അല്ലാതെ തകര്‍ക്കാനല്ല. പരിഹരിക്കപ്പെടാത്ത ഫയലുകള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കാന്‍ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മോഡറേഷനെയാണ് മാര്‍ക്ക് ദാനം എന്ന് പ്രതിപക്ഷ നേതാവ് പറയുന്നത്. മോഡറേഷന് നിര്‍ത്തണമെന്നാണ് നിലപാടെങ്കില്‍ പ്രതിപക്ഷ നേതാവ് അത് തുറന്നു പറയണമെന്നും അദ്ദേഹം പറഞ്ഞു.
എംജി സര്‍വകലാശാല അദാലത്തുമായി ബന്ധപ്പെട്ട് പച്ച നുണയാണ് പ്രതിപക്ഷ നേതാവ് പ്രചരിപ്പിക്കുന്നത്. നുണ പലവട്ടം ആവര്‍ത്തിച്ചാല്‍ അത് സത്യമാകുമെന്നാണ് പ്രതിപക്ഷ നേതാവ് കരുതുന്നത്. അദാലത്തിന്റെ ഒരു ഘട്ടത്തിലും ഇടപെടല്‍ നടത്തിയിട്ടില്ല. അങ്ങനെയുണ്ടെങ്കില്‍ തെളിവ് കാണിക്കണം. അദാലത്ത് നടക്കുന്നത് എം ജി സര്‍വകലാശാല ഫെയ്സ്ബുക്കില്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. മോഡറേഷന് തീരുമാനിക്കുന്നത് സിന്‍ഡിക്കേറ്റ് ആണ്. സര്‍വകലാശാല അദാലത്തില്‍ പങ്കെടുത്തെങ്കിലും ഇതുസംബന്ധിച്ച് ഒരു രേഖയിലും പ്രൈവറ്റ് സെക്രട്ടറി ഒപ്പിട്ടിട്ടില്ല.
2012ല്‍ യുഡിഎഫ് ഭരിക്കുമ്പോള്‍ കാലിക്കറ്റ് സര്‍വകലാശാല 20 മാര്‍ക്ക് ബിടെക് വിദ്യാര്‍ഥികള്‍ക്ക് മോഡറേഷന് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വെറെ ഒന്നുമില്ലാത്തത് കൊണ്ടാണ് പ്രതിപക്ഷ നേതാവ് വ്യാജആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പരിശോധിക്കുമ്പോള്‍ 2017ലെ സിവില്‍ സര്‍വീസ് പരീക്ഷയും പരിശോധിക്കണം. 970 മാര്‍ക്ക് നേടിയ ഒന്നാം റാങ്കുകാരന് ഇന്റര്‍വ്യൂവില്‍ 176 മാര്‍ക്കും 828 മാര്‍ക്ക് കിട്ടിയ ആള്‍ക്ക് ഇന്റര്‍വ്യൂവില്‍ ഇതിനെക്കാള്‍ 30 മാര്‍ക്ക് കൂടുതലും കിട്ടി. 210 റാങ്ക് പിറകിലുള്ള കേരളത്തിലെ രാഷ്ട്രീയ നേതാവിന്റെ മകന് ഉയര്‍ന്ന മാര്‍ക്ക് എങ്ങനെ കിട്ടിയെന്നത് സംശയാസ്പദമാണ്. അസ്വാഭാവികതയുള്ളതിനാല്‍ ഇതും അന്വേഷിക്കണം. മന്ത്രി പറഞ്ഞു. തോപ്പുപടി സ്വദേശിനി ഫര്‍സാനയ്ക്ക് എംബിഎയ്ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തതിന്റെ ചിത്രം ഉപയോഗിച്ചാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. അദാലത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
പിഎസ്സി സംബന്ധിച്ച വിവാദത്തിലും മന്ത്രി പ്രതികരിച്ചു. പിഎസ്സിക്കൊപ്പം യുപിഎസ്സിയുടെ വിശ്വാസ്യതയും സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിനായി പ്രതിപക്ഷനേതാവ് തന്നെ മുന്‍കൈ എടുക്കണം. സര്‍വകലാശാലകളില്‍ മോഡറേഷന് ഒഴിവാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടാല്‍ അക്കാര്യം പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. എസ്എസ്എല്‍സിക്ക് നേരത്തെ മോഡറേഷന് നല്‍കിയിരുന്നെങ്കിലും വിജയശതമാനം ഉയര്‍ന്നതോടെ ഇത് ഒഴിവാക്കി. എന്നാല്‍ സര്‍വകലാശാലകളില്‍ ഇപ്പോഴും വിജയശതമാനം കുറവാണെന്നും അതുകൊണ്ടാണ് മോഡറേഷന് തുടരുന്നതെന്നും കെ ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.
\
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
keywords: news, Kerala, kasaragod, by-election, Politics,Minister KT Jaleel on Manjeshwaram by poll