കള്ളവോട് നടക്കുന്നുവെന്ന വിവരമറിഞ്ഞ് എത്തിയ മൈക്രോ ഒബ്സർവറുടെ വാഹനം കേടുവരുത്തി; സംഭവത്തിൽ ബി ജെ പി പ്രവർത്തകർക്കെതിരെ കേസെടുത്തു
Apr 7, 2021, 22:21 IST
കാസർകോട്: (www.kasargodvartha.com 07.04.2021) കള്ളവോട് നടക്കുന്നുവെന്ന വിവരമറിഞ്ഞെത്തിയ മൈക്രോ ഒബ്സർവറുടെ വാഹനം കേടുവരുത്തിയതായുള്ള പരാതിയിൽ കണ്ടാലറിയാവുന്ന ഏതാനും ബി ജെ പി പ്രവർത്തകർക്കെതിരെ കാസർകോട് ടൗൺ പോലീസ് കേസെടുത്തു.
ഒബ്സർവർ റിഷിറാം രമണൻ്റെ പരാതിയിലാണ് പോലീസ് ആക്ട് 153,427 വകുപ്പുകൾ പ്രകാരം കേസെടുത്തത്. തെരഞ്ഞെടുപ്പ് ദിവസം വൈകീട്ടാണ് സംഭവം. കൂഡ്ലു വിവേകാനന്ദ നഗറിലെ ബൂതിൽ കള്ളവോട് നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് മാരുതി എർട്ടിക കാറിൽ എത്തിയതായിരുന്നു ഒബ്സസർവർ.

പാർക് ചെയ്ത കാറിൻ്റെ ടയർ കാറ്റഴിച്ച് വിടുകയും കാറിൽ കോറിയിട്ട് വികൃതമാക്കുകയും ചെയ്ത് 30,000 രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്തുവെന്നാണ് പരാതി.
Keywords: Kerala, News, Kasaragod, Top-Headlines, Politics, Election, Niyamasabha-Election-2021, BJP, Case, Police, Worker, Micro Observer's vehicle damaged; A case has been registered against BJP activists in the incident.
< !- START disable copy paste -->