മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മെട്രോ മുഹമ്മദ് ഹാജിയുടെയും ടി ഇ അബ്ദുല്ലയുടെയും പേരുകള്‍ പരിഗണനയില്‍
Sep 21, 2018, 18:55 IST
കാസര്‍കോട്: (www.kasargodvartha.com 21.09.2018) മുന്‍ മന്ത്രിയും മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവുമായ സി ടി അഹ് മദലിയെ മുസ്ലിം ലീഗ് സംസ്ഥാന ട്രഷററായി തിരഞ്ഞെടുത്തതിനെ തുടര്‍ന്ന് ഒഴിവ് വന്ന സംസ്ഥാന വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് കാസര്‍കോട്ടു നിന്നും രണ്ടു പേരെ സംസ്ഥാന നേതൃത്വം പരിഗണിക്കുന്നു. മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കൂടിയായ മെട്രോ മുഹമ്മദ് ഹാജി, സംസ്ഥാന കമ്മിറ്റി അംഗം ടി ഇ അബ്ദുല്ല എന്നിവരുടെ പേരുകളാണ് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
കാസര്‍കോടിന് അര്‍ഹതപ്പെട്ട വൈസ് പ്രസിഡണ്ട് സ്ഥാനം ഈ രണ്ട് നേതാക്കളില്‍ ആര്‍ക്കെങ്കിലും നല്‍കണമെന്നാണ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നതെന്നാണ് വിവരം. ചെര്‍ക്കളം അബ്ദുല്ല അന്തരിച്ചതിനെ തുടര്‍ന്നാണ് ട്രഷറര്‍ സ്ഥാനത്തേക്ക് സി ടി അഹ് മദലിയെ തിരഞ്ഞെടുത്തത്. മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനം ജില്ലയില്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന നേതൃത്വത്തിന്റെ കൂടി ഇടപെടല്‍ ആവശ്യമാണെന്നതിനാല്‍ വൈസ് പ്രസിഡണ്ട് പദവി എത്രയും പെട്ടെന്ന് ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ക്ക് നല്‍കണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്.
മലപ്പുറവും കോഴിക്കോടും കഴിഞ്ഞാല്‍ മുസ്ലിം ലീഗിന് ഏറ്റവും കൂടുതല്‍ ശക്തിയുള്ള സ്ഥലമാണ് കാസര്‍കോട്. ജില്ലയില്‍ നിന്നും രണ്ട് എം എല്‍ എമാരാണ് മുസ്ലിം ലീഗിനുള്ളത്. നിരവധി പഞ്ചായത്തുകളുടെ ഭരണവും യു ഡി എഫിന്റെ ഭാഗമായി മുസ്ലിം ലീഗ് കയ്യാളുന്നുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനവും മുസ്ലിം ലീഗിന് തന്നെയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, T.E Abdulla, Muslim-league, Top-Headlines, Political party, Politics, Metro Mohammed Haji, T.E Abdulla names in consideration of Muslim League State Vice president
< !- START disable copy paste -->