മേല്‍ബാര ചന്ദ്രന്റെ മരണത്തില്‍ അന്വേഷണം നിലച്ചു; ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് സി പി എം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
Jun 25, 2017, 11:08 IST
ഉദുമ: (www.kasargodvartha.com 25.06.2017) മേല്‍ബാരയിലെ ചന്ദ്രനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. ഇതേ തുടര്‍ന്ന് ചന്ദ്രന്റെ മരണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സി പി എം ബാര ലോക്കല്‍ കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.
കഴിഞ്ഞ വര്‍ഷം തൃക്കണ്ണാട് ആറാട്ടുത്സവത്തിന് പോയി സുഹൃത്തുക്കളോടൊപ്പം മടങ്ങിയെത്തിയ ചന്ദ്രനെ പിന്നീട് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചന്ദ്രന്റെ ശരീരത്തില്‍ പരിക്കുകള്‍ കണ്ടെത്തിയതിനാല്‍ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുകയും മൃതദേഹം പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കുകയും ചെയ്തിരുന്നു. വീട്ടിലേക്ക് വരുന്നതിനിടെ ചന്ദ്രനെ ഒരു സംഘം ആക്രമിച്ചതാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നുവെങ്കിലും പ്രതികള്‍ക്കെതിരെ നിസ്സാരവകുപ്പിട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഒരുവര്‍ഷം കഴിഞ്ഞിട്ടും ഈ കേസിലെ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ലോക്കല്‍ സെക്രട്ടറി എം കെ വിജയനാണ് മുഖ്യമന്ത്രിക്കും പി കരുണാകരന്‍ എം പിക്കും ഇതുസംബന്ധിച്ച് നിവേദനം നല്‍കിയിരിക്കുന്നത്.
ഒരുവര്‍ഷം കഴിഞ്ഞിട്ടും ഈ കേസിലെ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ലോക്കല്‍ സെക്രട്ടറി എം കെ വിജയനാണ് മുഖ്യമന്ത്രിക്കും പി കരുണാകരന്‍ എം പിക്കും ഇതുസംബന്ധിച്ച് നിവേദനം നല്‍കിയിരിക്കുന്നത്.
Also Read:
അഴിമതി, കള്ളവോട്ട്, കള്ളനോട്ട്....തമ്മിലടിച്ചും കേന്ദ്രത്തോട് പരാതിപ്പെട്ടും കേരള ബിജെപി മുങ്ങിത്തപ്പുന്നു
Keywords: Melbara Chandran's death probe; CPM approaches CM for Pettition, Udma, news, Crimebranch, Pinarayi-Vijayan, Friend, Politics, Medical College, Treatment, Kerala.