വോടെണ്ണൽ ഒരുക്കങ്ങൾ വിലയിരുത്താനും ക്രമീകരണങ്ങൾ ഉറപ്പുവരുത്താനും പൊതു നിരീക്ഷകരുടെ സാന്നിധ്യത്തിൽ യോഗം
May 1, 2021, 17:34 IST
കാസർകോട്: (www.kasargodvartha.com 01.05.2021) നിയമസഭാ തെരഞ്ഞെടുപ്പ് വോടെണ്ണൽ കേന്ദ്രങ്ങളിൽ അവസാന വട്ട ക്രമീകരണങ്ങൾ ഉറപ്പു വരുത്തുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിയോഗിച്ച പൊതു നിരീക്ഷകരുടേയും വരണാധികാരികളുടേയും യോഗം ചേർന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ചേർന്ന യോഗത്തിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കലക്ടർ ഡോ. ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു. കമീഷൻ പുറപ്പെടുവിച്ച കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. വോടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കുന്നവർ ഡബിൾ മാസ്ക് ധരിക്കണം. ആർ ടി പി സി ആർ കോവിഡ് നെഗറ്റീവ് സർടിഫികെറ്റോ രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച സർടിഫികറ്റോ കൈവശമുണ്ടായിരിക്കണം.
കാസർകോട് മണ്ഡലം ചുമതലയുള്ള നിരീക്ഷകൻ ഷിൻഡെ അണ്ണാ സാഹെബ്, കാഞ്ഞങ്ങാട് ചുമതലയുള്ള നിരീക്ഷകൻ എച് രാജേഷ് പ്രസാദ്, മഞ്ചേശ്വരം മണ്ഡലം ചുമതലയുള്ള നിരീക്ഷകൻ പി രത്തിനസാമി തൃക്കരിപ്പൂരിലെ നിരീക്ഷകൻ ലക്ഷമമ്മ പി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം സംഘടിപ്പിച്ചത്.
യോഗത്തിൽ കാഞ്ഞങ്ങാട് മണ്ഡലം വരണാധികാരി ഡി ആർ മേഘശ്രീ. മഞ്ചേശ്വരം മണ്ഡലം വരണാധികാരി എം കെ ഷാജി, കാസർകോട് മണ്ഡലം വരണാധികാരി അതുൽ സ്വാമിനാഥ്, ഉദുമ മണ്ഡലം വരണാധികാരി ജയ ജോസ് രാജ്, തൃക്കരിപ്പൂർ മണ്ഡലം വരണാധികാരി സിറോഷ് പി ജോൺ, ജില്ലാ പൊലീസ് മേധാവി പി ബി രാജീവ്, ഇലക്ഷൻ ഡെപ്യൂടി കലക്ടർ സൈമൺ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.
Keywords: Kasaragod, Kerala, News, Election, Vote, Niyamasabha-Election-2021, Politics, Top-Headlines, Meeting in the presence of public observers to evaluate the counting preparations and make arrangements.