city-gold-ad-for-blogger

എം പിയുടെ നാട്ടില്‍ മേല്‍പ്പാലം അനുവദിച്ചത് മോദി സര്‍ക്കാര്‍; എം പി ഫണ്ടുകള്‍ പാര്‍ട്ടി ഓഫിസുകളിലേക്ക് വകമാറ്റി: ബിജെപി

കാസര്‍കോട്: (www.kvartha.com 12.03.2019) പി കരുണാകരന്‍ എംപി തന്റെ 15 വര്‍ഷത്തെ കാലയളവില്‍ എംപി ഫണ്ടുകള്‍ പാര്‍ട്ടി ഓഫിസുകള്‍ക്കായി വകമാറ്റിയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു. തന്റെ മണ്ഡലത്തിലെ പാര്‍ട്ടി ഓഫിസുകള്‍ക്കും വായനശാലകള്‍ക്കുമായാണ് എംപി ഫണ്ട് ചെലവഴിച്ചത്. വികസന കാര്യങ്ങളില്‍ എംപി പൂര്‍ണ്ണ പരാജയമായിരുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

15 വര്‍ഷം എംപിയായിരുന്നിട്ടും തന്റെ നാട്ടിലെ നീലേശ്വരം പള്ളിക്കരയില്‍ റെയില്‍വേ മേല്‍പ്പാലം അനുവദിച്ചത് മോദി സര്‍ക്കാരാണ്. മോദി സര്‍ക്കാര്‍ രാഷ്ട്രീയം നോക്കാതെ തന്നെയാണ് ഫണ്ട് അനുവദിച്ചത്. എന്‍ഡിഎ സര്‍ക്കാര്‍ മനസുവെച്ചതിനാലാണ് പെരിയയില്‍ കേന്ദ്ര സര്‍വ്വകലാശാല അനുവദിച്ചത്. എന്നാല്‍ അത് തന്റെ പേരില്‍ എഴുതി ചേര്‍ക്കാനാണ് പി കരുണാകരന്‍ എംപി ശ്രമിക്കുന്നത്.

ജില്ലയില്‍ എസ്‌സി, എസ്ടി ഫണ്ട് പൂര്‍ണ്ണമായും ചെലവഴിച്ചിട്ടില്ല. മറാഠി വിഭാഗത്തിനായി അനുവദിച്ച തുകയും ചെലവഴിച്ചിട്ടില്ല. പല പദ്ധതികളും നടപ്പാക്കാന്‍ കഴിയാതിരുന്നത് എംപിയുടെ കഴിവുകേടാണ്. ദേശീയപാത ഇരട്ടിപ്പിക്കല്‍, കേന്ദ്ര സര്‍വ്വകലാശാലയില്‍ കന്നഡ കോഴ്സ് എന്നിവ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ്. കാസര്‍കോട് മണ്ഡലത്തില്‍ യുഡിഎഫ് മത്സരിച്ച് പരാജയപ്പെടുന്നുവെന്നതാണ് അവസ്ഥ.

കല്ല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ടിട്ടും കോണ്‍ഗ്രസ് - സിപിഎം സഖ്യം തുടരുകയാണെന്നും അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു. മീറ്റ് ദ പ്രസില്‍ പ്രസ് ക്ലബ് പ്രസിഡന്റ് ടി എ ഷാഫി അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി കെ പത്മേഷ് സ്വാഗതം പറഞ്ഞു.

എം പിയുടെ നാട്ടില്‍ മേല്‍പ്പാലം അനുവദിച്ചത് മോദി സര്‍ക്കാര്‍; എം പി ഫണ്ടുകള്‍ പാര്‍ട്ടി ഓഫിസുകളിലേക്ക് വകമാറ്റി: ബിജെപി


Keywords:  Meet the press- Adv. K Srikanth, Kasaragod, News, Kerala, Politics, Press meet, Press Club, BJP, MP.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia