city-gold-ad-for-blogger

Health Sector | മെഡിക്കൽ കോളജ് അടക്കം ആരോഗ്യ മേഖലയ്ക്ക് അവഗണന; എയിംസിൽ സർക്കാർ മുഖം തിരിച്ചു നിന്നു; സിപിഎം ജില്ലാ പ്രതിനിധി സമ്മേളനത്തിൽ ഉണ്ടായ ചർച്ചകളിൽ നടപടി ഉണ്ടാകുമോ?

Kasaragod Health Sector Issues, CPM District Meeting
Photo Credit: Facebook/ CPM Kasaragod

● കാസർകോട് ജില്ല ആരോഗ്യമേഖലയിൽ വലിയ പ്രതിസന്ധി നേരിടുന്നു.
● എയിംസ് പദ്ധതിക്ക് സർക്കാർ വേണ്ടത്ര പരിഗണന നൽകുന്നില്ല.
● മെഡിക്കൽ കോളജിന്റെ നിർമ്മാണം ഇനിയും പൂർത്തിയായിട്ടില്ല.
● ജില്ലയിൽ നിന്നുള്ള മന്ത്രിമാരുടെ അഭാവം ഒരു പ്രധാന പ്രശ്നമാണ്.

കാസർകോട്: (KasargodVartha) ജില്ലയോട് സർക്കാർ കാണിക്കുന്ന അവഗണന സിപിഎം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ തുറന്ന് പറച്ചിലായതോടെ പുതിയ ജില്ലാ സെക്രട്ടറിക്ക് കീഴിൽ ഏതെങ്കിലും വിധത്തിൽ നടപടികൾ ഉണ്ടാകുമോ എന്ന് ഉറ്റുനോക്കുകയാണ് സിപിഎം പ്രവർത്തകരും പൊതുജനങ്ങളും.

ജില്ലയിൽ ആരോഗ്യ മേഖലയിൽ ഉണ്ടായിട്ടുള്ള പോരായ്മ, മെഡിക്കൽ കോളജ് പൂർത്തിയാക്കാൻ കഴിയാത്തത്, എയിംസ് വിഷയത്തിൽ മുഖം തിരിച്ചത് എല്ലാം അക്കമിട്ട് നിരത്തിയാണ് പ്രതിനിധി സമ്മേളനത്തിൽ ജില്ലയിൽ നിന്നുള്ള പ്രതിനിധികൾ സംസ്ഥാന പ്രതിനിധികൾക്ക് മുന്നിൽ വിഷയം അവതരിപ്പിച്ച് സംസാരിച്ചത്. വ്യക്തമായ മറുപടി പറയാൻ പോലും സംസ്ഥാന പ്രതിനിധികൾക്കായില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.

രണ്ട് പിണറായി സർക്കാരുകളിൽ നിന്ന് കാസർകോടിന് എന്ത് കിട്ടിയെന്ന ചോദ്യമാണ് പ്രതിനിധി സമ്മേളനത്തിൽ അംഗങ്ങൾ ഉയർത്തിയത്. കാസർകോടിന് പിണറായി സർക്കാരിൽ മന്ത്രിമാർ ഇല്ലാത്തതിനെയും ചില അംഗങ്ങൾ ചോദ്യം ചെയ്തു. അധികാരത്തിന്റെ ധാർഷ്ട്യം മുഖ്യമന്ത്രിക്കും, സിപിഎം നേതാക്കൾക്കുമുണ്ടെന്നും പ്രതിനിധി സമ്മേളനത്തിൽ വിമർശനം ഉണ്ടായി.

രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റിൽ പോലും കാസർകോട് വികസന  പാക്കേജ്, മെഡിക്കൽ കോളജ്, ജില്ലയിലെ മറ്റു അനുബന്ധ വികസന പദ്ധതികൾക്കൊന്നും കാര്യമായ ഫണ്ട് അനുവദിച്ചിരുന്നില്ല. ജില്ലയിലെ സർക്കാർ സ്ഥാപനങ്ങളിലൊക്കെ വികസന മുരടിപ്പിലാണ്. 

പുതിയ ജില്ലാ നേതൃത്വത്തിന് ഇക്കാര്യത്തിൽ എന്ത് ചെയ്യാനാകുമെന്ന അഭിപ്രായമാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. ബജറ്റിൽ ഫണ്ട് നീക്കിവെക്കാതെ എങ്ങനെയാണ് സമ്മർദങ്ങൾ ചെലുത്തി സർക്കാരിൽ നിന്ന് വികസന പദ്ധതികൾ പൂർത്തിയാക്കുക എന്ന ചോദ്യവും അംഗങ്ങളിൽ നിന്ന് ഉയർന്നു വരുന്നുണ്ട്.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Kasaragod's neglect in the health sector and delayed projects like AIIMS and Medical College sparked discussions in the CPM district meeting. Will action follow?

#KasaragodNews, #HealthSectorNeglect, #CPMMeeting, #AIIMS, #MedicalCollege, #GovernmentNeglect

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia