മെഡിക്കല്‍ കോളജ് കോഴ: ആരോപണം സ്ഥിരീകരിച്ച് ബിജെപി അന്വേഷണ കമ്മീഷന് അംഗം എ കെ നസീര്‍
Jul 20, 2017, 17:48 IST
തൃശൂര്‍: (www.kasargodvartha.com 20.07.2017) മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണം ബിജെപി അന്വേഷണ കമ്മീഷന് അംഗം എ കെ നസീര്‍ സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളജിനു കേന്ദ്രാനുമതി വാങ്ങി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് വര്‍ക്കല എസ് ആര് കോളജ് ഉടമ ആര് ഷാജിയില്‍ നിന്നു 5.60 കോടി രൂപ ആര് എസ് വിനോദ് വാങ്ങിയെന്നാണ് സമിതി കണ്ടെത്തിയത്.
പ്രദേശിക നേതാക്കളുടെ മൊഴിയില്‍ എം ടി രമേശിന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പണം വാങ്ങിയെന്ന് റിപ്പോര്‍ട്ടിലില്ലെന്ന് നസീര്‍ പറഞ്ഞു. അതേസമയം കോഴ ആരോപണത്തിനു പിന്നില്‍ മുതിര്‍ന്ന നേതാക്കളുടെ ഗൂഢാലോചനയുണ്ടെന്നും താന്‍ പറയാത്ത കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതെന്നും ആര് എസ് വിനോദ് പറഞ്ഞിരുന്നു.
പറയാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ചേര്ത്തുവെന്നതു തെറ്റായ ആരോപണമാണെന്നും ആര് എസ് വിനോദ് പണം വാങ്ങിയെന്നത് സമ്മതിച്ചതാണെന്നും നസീര്‍ വ്യക്തമാക്കി. കുമ്മനം രാജശേഖരന് മാത്രം അയച്ച റിപ്പോര്‍ട്ട് ചോര്‍ന്നത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thrissur, Top-Headlines, news, Medical College, BJP, Investigation, Politics, Political party, Medical bribery allegation confirmed by BJP enquary commision