city-gold-ad-for-blogger

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സ്ഥാനാര്‍ത്ഥിപ്പട്ടികയിലുള്ള മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീനെതിരെ സംഘടിതമായ അപവാദ പ്രചരണം; നിയമനടപടിയുമായി ലീഗ് നേതാവ് മുന്നോട്ട്, ഖമറുദ്ദീന്‍ പ്രതികരിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 18.07.2019) മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് അടുത്തപ്പോള്‍  സ്ഥാനാര്‍ത്ഥിപ്പട്ടികയിലുള്ള മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീനെതിരെ സോഷ്യല്‍ മീഡിയയില്‍ സംഘടിതമായ അപവാദ പ്രചരണം. ബദിയടുക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരാളാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഇതുസംബന്ധിച്ച് വക്കീല്‍ നോട്ടീസ് അയച്ചതായും പോലീസില്‍ പരാതി നല്‍കുന്നതടക്കമുള്ള നിയമനടപടികള്‍ സ്വീകരിച്ചതായും എം സി ഖമറുദ്ദീന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

2006 ല്‍ തലശ്ശേരിയിലെ ഒരു ജ്വല്ലറി പാര്‍ട്ണര്‍ഷിപ്പുമായി ബന്ധപ്പെട്ട് എം സി ഖമറുദ്ദീനെ വിവാദത്തിലേക്ക് വലിച്ചിഴക്കാനും കേസില്‍ പ്രതിയാണെന്ന് ചിത്രീകരിക്കാനുമാണ് ശ്രമം നടത്തിയത്. ഇതുസംബന്ധിച്ചുള്ള സത്യാവസ്ഥ പുറത്തുവന്നതോടെ വ്യാജപ്രചരണം നടത്തിയവര്‍ പോസ്റ്റ് മുക്കുകയും ചെയ്തിട്ടുണ്ട്. മുസ്ലിം ലീഗ് നേതാവിനെതിരെ തലശ്ശേരിയിലോ മറ്റോ ഒരു തരത്തിലുള്ള കേസോ മറ്റ് പരാതികളോ നിലവിലില്ലെന്നാണ് വിവരം.

 
തലശ്ശേരിയിലെ ഒരു ജ്വല്ലറി ഇടപാടുമായി ബന്ധപ്പെട്ട് അവിടെയുള്ള രണ്ട് പാര്‍ട്ണര്‍മാര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഈ തര്‍ക്കത്തില്‍പെട്ട ഒരു പാര്‍ട്ണര്‍ എം സി ഖമറുദ്ദീന്‍ ചെയര്‍മാനായിരുന്ന ജ്വല്ലറിയുമായി സഹകരിച്ചുപ്രവര്‍ത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് വ്യാജപ്രചരണം നടത്തിയത്. ഖമറുദ്ദീന്‍ ജ്വല്ലറിയില്‍ നിന്നും കൊള്ള നടത്തിയയാളാണെന്നും കേസില്‍ പ്രതിയാണെന്നുമാണ് പ്രചരിപ്പിച്ചത്. ഇതിനുപിന്നില്‍ സംഘടിതമായ ഗൂഡാലോചന തന്നെ നടന്നിട്ടുണ്ടെന്നും ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ഏതറ്റം വരെയുള്ള നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് എം സി ഖമറുദ്ദീന്‍ പറയുന്നത്.

കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലുമടക്കം വ്യക്തികളെയും സ്ഥാപനങ്ങളെയും രാഷ്ട്രീയ നേതാക്കളെയും ഒരു അടിസ്ഥാനവുമില്ലാതെ തേജോവധം ചെയ്യുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം നടത്തുന്നത് അടുത്തകാലത്തായി നടന്നുവരുന്നുണ്ട്. ചില സംഭവങ്ങളില്‍ പോലീസ് രഹസ്യാന്വേഷണം നടത്തിയെങ്കിലും ഇതിനെല്ലാം പിന്നില്‍ ചില കറക്കുകമ്പനികളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നാട്ടില്‍ അന്തഛിദ്രങ്ങള്‍ ഉണ്ടാക്കുന്നതിനും സോഷ്യല്‍ മീഡിയയിലൂടെ ശ്രമം നടത്തിവരുന്നുണ്ടെന്നും ഖമറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.
മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സ്ഥാനാര്‍ത്ഥിപ്പട്ടികയിലുള്ള മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീനെതിരെ സംഘടിതമായ അപവാദ പ്രചരണം; നിയമനടപടിയുമായി ലീഗ് നേതാവ് മുന്നോട്ട്, ഖമറുദ്ദീന്‍ പ്രതികരിക്കുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Video, Kasaragod, Kerala, news, Top-Headlines, Muslim-league, M.C.Khamarudheen, Political party, Politics, MC Khamarudheen about new controversy
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia