city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫാഷൻ ഗോൾഡ് ജ്വല്ലറി കേസ്: എം സി ഖമറുദ്ദീൻ എം എൽ എ രാജിവെക്കണമെന്ന് സി പി എമ്മും ബി ജെ പിയും

കാസർകോട്: (www.kasargodvartha.com 29.08.2020) ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ പേരിൽ തട്ടിപ്പ് നടത്തിയാതായി പൊലീസ് കേസ് എടുത്ത സാഹചര്യത്തിൽ എം സി ഖമറുദ്ദീൻ എം എൽ എ രാജിവെക്കണമെന്ന് സി പി എമ്മും ബി ജെ പിയും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു. പാവപ്പെട്ടവരുടെയടക്കം പണം തട്ടിയ സംഭവത്തിൽ യുഡിഎഫ്‌ ജില്ലാ, സംസ്ഥാന നേതാക്കൾ നിലപാട്‌ വ്യക്തമാക്കണമെന്നും എം എൽ എ രാജി വെക്കണമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടു.

ഏകദേശം 800 പേരിൽ നിന്ന്‌ 132 കോടിയോളം രൂപ നിക്ഷേപതുകയായി സമാഹരിച്ചിട്ടുണ്ടന്നാണ്‌ അറിയുന്നത്‌. മദ്രസ അധ്യാപകനുൾപ്പെടെയുള്ളവർ ജില്ലാ പൊലീസ് മേധാവിക്ക്‌ പരാതി നൽകിയിട്ടുണ്ട്‌. മൂന്നുപേരുടെ പരാതിയിലാണ്‌ ഇപ്പോൾ കേസ്‌ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. കമ്പനിയുടെ മറവിൽ സ്വകാര്യമായി നിക്ഷേപം സ്വീകരിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മറ്റുള്ളവരും പരാതി നൽകാൻ മുന്നോട്ടുവന്നിട്ടുണ്ടെന്നും എം വി ബാലകൃഷ്‌ണൻ കൂട്ടിച്ചേർത്തു. 

ഫാഷൻ ഗോൾഡ് ജ്വല്ലറി കേസ്: എം സി ഖമറുദ്ദീൻ എം എൽ എ രാജിവെക്കണമെന്ന് സി പി എമ്മും ബി ജെ പിയും

അതേസമയം വഞ്ചന കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ മഞ്ചേശ്വരം എംഎൽഎ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ കെ ശ്രീകാന്തും രംഗത്തെത്തി. ഖമറുദ്ദീൻ എം എൽ എക്കെതിരായ കേസ് അന്വേഷണം ഉന്നത പ്രത്യേക സംഘത്തെ ഏൽപ്പിക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടു.


Keywords: Kerala, News, Kasaragod, M C Khamarudheen, Politics, MLA, Fraud, Case, BJP, Cpm, Sreekanth, Resign, Police, MC Khamaruddin, accused in fraud case, should resign: BJP.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia