city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എറണാകുളത്തെ ട്വൻ്റി-20 മാതൃകയിൽ കാസർകോട്ടും വികസനം ചർച്ചയാക്കി എം ബി കെ സംഘടനയുടെ സ്ഥാനാർഥിയും മത്സര രംഗത്ത്

ഉദുമ: (www.kasargodvartha.com 21.03.2021) എറണാകുളത്തെ ട്വൻ്റി-20 മാതൃകയിൽ കാസർകോട്ടും വികസനം ചർച്ചയാക്കി എം ബി കെ. സംഘടനയുടെ സ്ഥാനാർഥിയും മത്സര രംഗത്ത്. ഉൾക്കാഴ്ചയുള്ള യുവ സംരംഭകനും നേതൃപാടവമുള്ള സാമൂഹ്യപ്രവർത്തകനുമായ ശ്രീനാഥ് ശശിയാണ് കാഞ്ഞങ്ങാട് മണ്ഡലത്തിൽ സ്ഥാനാർഥിയായി മത്സരിക്കുന്നത്.

വിദ്യാഭ്യാസത്തിലൂടെ വ്യക്തികളെ ശാക്തീകരിച്ച് ഉത്പാദന-സംരംഭക സമൂഹത്തിന്റെ നട്ടെല്ലാക്കി മാറ്റി അതുവഴി ഒരു സാമൂഹ്യപരിവർത്തനം നടപ്പിലാക്കുക എന്നതാണ് ശ്രീനാഥ് ശശിയുടെ കാഴ്ചപ്പാട്. എഞ്ചിനീയറിംഗ് വിദ്യാഭാസപശ്ചാത്തലമുള്ള സമൂഹവുമായുള്ള നിരന്തരമായ ഇടപെടലിലൂടെ സാമൂഹ്യവും രാഷ്ട്രീയവുമായ വിഷയങ്ങളിൽ അറിവുസമ്പാദിച്ചിട്ടുണ്ട്.

ഒരേസമയം ഒരു സാങ്കേതിക വിദഗ്ധന്‍റേതും സാമൂഹ്യപ്രവർത്തകന്റേതുമായ കാഴ്ചപ്പാടിലൂടെ സമൂഹത്തെ നോക്കിക്കാണാൻ ശ്രീനാഥിന് സാധിക്കുമെന്നാണ് മൂവ്മെൻ്റ് ഫോർ ബെറ്റർ കേരള (എം ബി കെ) പ്രർത്തകർ പറയുന്നത്.

എറണാകുളത്തെ ട്വൻ്റി-20 മാതൃകയിൽ കാസർകോട്ടും വികസനം ചർച്ചയാക്കി എം ബി കെ സംഘടനയുടെ സ്ഥാനാർഥിയും മത്സര രംഗത്ത്

വഴികാട്ടിയായും ടീം വർകറായും വിദ്യാർഥി ജീവിതത്തിന്റെ ആദ്യ കാലങ്ങളിൽ തന്നെ ശ്രീനാഥ് കഴിവ് തെളിയിച്ചിരുന്നു. കർണാടകയിലെ ബെംഗളൂരു ആസ്ഥാനമായുള്ള ഡ്രൈവ് വിത്തൗട് ബോർഡേഴ്‌സ് ആരംഭിച്ച 'വൺ ഇന്ത്യ വൺ റോഡ് ടാക്സ്' മൂവ്മെന്റിന്റെ ഭാഗവാക്കായിരുന്നു.

2015ലെ ചെന്നൈ വെള്ളപ്പൊക്കം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിരുന്നു, മൂന്ന് ട്രക് ലോഡ് ഭക്ഷണം, വസ്ത്രം എന്നിവ ദുരിതബാധിത പ്രദേശങ്ങളിൽ ശ്രീനാഥിൻ്റെ നേതൃത്വത്തിൽ വിതരണം ചെയ്തിരുന്നു. ഏതാനും വർഷങ്ങളായി അംഗമെന്ന നിലയിൽ മൂവ്‌മെന്റ് ഫോർ ബെറ്റർ കേരളത്തിന്റെ (എം‌ബി‌കെ) ഭാഗമായി പ്രവർത്തിക്കുകയാണ് സ്ഥാനാർഥിയായ ശ്രീനാഥ്.

2020 ഡിസംബർ 25 ന് ആചരിച്ച ഗുഡ് ഗവേണൻസ് ഡേ, കർണാടകയിലെ ബെംഗളൂരുവിലെ വിധാന സൗധയിൽ നടന്ന 'Industry Ready and Entrepreneurial Skills' എന്ന വിഷയത്തിൽ നടന്ന പരിപാടിയിൽ ശ്രീനാഥ് പാനലിസ്റ്റായിരുന്നു. ഇപ്പോൾ എയിംസ് കൂട്ടായ്മയുമായി സഹകരിച്ച് പ്രവർത്തിച്ചു വരുന്നു.

12 വർഷക്കാലം ബാംഗ്ളൂരിലെ ഒരു പ്രമുഖ മൾടി നാഷണൽ കമ്പനിയിൽ പ്രൊജക്റ്റ് ലീഡറായി ജോലി ചെയ്തിട്ടുണ്ട്. യുഎഇ യിൽ ഒരു വര്ഷം ബിസിനസ് ഡെവലപ്മെന്റ് മാനേജരായി ജോലി ചെയ്തിട്ടുണ്ട്. നിലവിൽ അഡിറ്റ്ലാബ്സ് എന്ന സോഫ്റ്റ്‌വെയർ സ്റ്റാർടപ് കമ്പനിയുടെ സഹസ്ഥാപകനാണ്.

കണ്ണൂർ ജില്ലയിൽ ജനിച്ച് കാസർകോട് ജില്ലയിലെ ബളാൽ പഞ്ചായത്തിലെ നാട്ടക്കലിലാണ് ശ്രീനാഥ് ശശി വളർന്നത്. മഞ്ജുഷ ബി ആണ് ഭാര്യ. ഒരു മകളുണ്ട്. നാട്ടക്കൽ എ എൽ പി സ്കൂളിൽ നിന്ന് പ്രൈമറി വിദ്യാഭ്യാസവും വള്ളിക്കടവ് ജി എച് എസിൽനിന്ന് സെക്കന്ററി വിദ്യാഭ്യാസവും സെന്റ് ജൂഡ്സ് എച് എസിൽനിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി. കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജിൽനിന്ന് പ്രീ ഡിഗ്രി പഠനം പൂർത്തിയാക്കിയ അദ്ദേഹം കാസർകോട് ജില്ലയിലെ തന്നെ കോളേജ് ഓഫ് അപ്‌ളൈഡ് സയൻസസ്, ചീമേനിയിൽ നിന്ന് ബിരുദം നേടി. ബംഗളുരുവിലെ എൻ ടി ടി എഫിൽ നിന്ന് ഇലക്ട്രോണിക്സിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.

ഇന്നത്തെ വ്യവസ്ഥാപിത രാഷ്ട്രീയപാർടികളിൽ മനം മടുത്തു എല്ലാത്തിൽ നിന്നും മാറി നിൽക്കുന്ന, ജനങ്ങളെയും,യുവത്വങ്ങളെയും സംഘടിപ്പിച്ച് പുതിയ മുന്നേറ്റമാണ് ഉയർന്നു വരണ്ടതെന്നാണ് എം ബി കെ പ്രവർത്തകർ പറയുന്നത്. കേരളത്തിന്റെ ചില ഭാഗങ്ങളിൽ ഇത് തുടങ്ങി കഴിഞ്ഞു, ജില്ലയിലും തുടക്കം കുറിക്കാനാണ് എം ബി കെ യുടെ ലക്ഷ്യം.

പുതിയ സുതാര്യ രാഷ്ട്രീയം ഉയർന്നു വരണമെന്ന, നല്ല ഒരു നാളെക്കായി ജനം കൈ കോർക്കണമെന്നും നാം ഉണർന്നാൽ നമ്മുടെ നാടും മാറുമെന്നും എം ബി കെ യുടെ പ്രവർത്തകർ വ്യക്തമാക്കുന്നു.

Keywords:  Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, MBK candidate is also contesting in Kasargod.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia