city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മെയ് 20ന് കാസർകോട്ട് യു ഡി എഫ് കരിദിനം ആചരിക്കും; അഞ്ചിടത്ത് പ്രതിഷേധം

UDF protest in Kasargod.
Photo Credit: Facebook/ Indian National Congress

● സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തിലാണ് പ്രതിഷേധം.
● ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ കരിങ്കൊടി ഉയർത്തും.
● രാജ്‌മോഹൻ ഉണ്ണിത്താൻ എം പി തൃക്കരിപ്പൂരിൽ ഉദ്ഘാടനം ചെയ്യും.
● കാഞ്ഞങ്ങാട് പികെ ഫൈസലും ഉദുമയിൽ സി ടി അഹമ്മദ് അലിയും പങ്കെടുക്കും.
● കാസർകോട്ട് കല്ലട്ര മാഹിൻ ഹാജിയും മഞ്ചേശ്വരത്ത് എ കെ എം അഷ്‌റഫും നേതൃത്വം നൽകും.
● കരിങ്കൊടി പ്രകടനത്തോടൊപ്പം പൊതുയോഗങ്ങളും ഉണ്ടാകും.
● സംസ്ഥാന വ്യാപക പ്രതിഷേധത്തിൻ്റെ ഭാഗമായാണ് പരിപാടി.

കാസർകോട്: (KasargodVartha) സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ദിനമായ മെയ് 20ന് കാസർകോട് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിൽ യു ഡി എഫ് കരിങ്കൊടി പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി യു ഡി എഫ് ആചരിക്കുന്ന കരിദിനത്തിന്റെ ഭാഗമായാണ് ഈ പ്രതിഷേധ പരിപാടികൾ.

തൃക്കരിപ്പൂരിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, കാഞ്ഞങ്ങാട് ഡിസിസി പ്രസിഡന്റ് പികെ ഫൈസൽ, ഉദുമയിൽ മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി ടി അഹമ്മദ് അലി, കാസർകോട് യു ഡി എഫ് ജില്ല ചെയർമാൻ കല്ലട്ര മാഹിൻ ഹാജി, മഞ്ചേശ്വരത്ത് എ കെ എം അഷ്‌റഫ്‌ എം എൽ എ എന്നിവർ പ്രതിഷേധ പരിപാടികൾ ഉദ്ഘാടനം ചെയ്യുമെന്ന് യു ഡി എഫ് ജില്ല കൺവീനർ എ ഗോവിന്ദൻ നായർ അറിയിച്ചു. 

കരിങ്കൊടി പ്രകടനത്തോടൊപ്പം പൊതുയോഗങ്ങളും സംഘടിപ്പിക്കും.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: The UDF will observe a black day in five constituencies of Kasargod district on May 20, the fourth anniversary of the state government. Prominent leaders will inaugurate the black flag protests and public meetings as part of a statewide UDF agitation.

#UDFProtest, #KasargodNews, #BlackDay, #KeralaGovernment, #PoliticalProtest, #May20

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia