തനിക്കെതിരെ ചിലർ നിരന്തരം കള്ളക്കേസ് ചമച്ച് രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് എം സി ഖമറുദ്ദീൻ; അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി തെളിയിച്ചാല്‍ പൊതുജീവിതം മതിയാക്കുമെന്നും എംഎൽഎ
Aug 29, 2020, 23:28 IST
കാസർകോട്: (www.kasargodvartha.com 29.08.2020) തനിക്കെതിരെ ചിലർ നിരന്തരം കള്ളക്കേസ് ചമക്കുകയാണെന്ന് മഞ്ചേശ്വരം എം എൽ എ എം സി ഖമറുദ്ദീൻ കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.
ചന്തേര പോലീസ് സ്റ്റേഷനില്‍ എനിക്കെതിരെ കള്ളക്കേസ് കൊടുത്ത് ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. നേരത്തേ വഖഫ് സ്വത്ത് തട്ടിയെടുത്തുവെന്നാരോപിച്ച് വിവാദമുണ്ടാക്കിയത് എന്നെ രാഷ്ടീയത്തില്‍ നിന്ന് ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു. എനിക്കെതിരെ നേരത്തേ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ തന്നെയാണ് ഇപ്പോഴത്തെ കേസിന് പിന്നിലും. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് എന്നേയും കുടുംബത്തേയും മാനസികമായി തകര്‍ക്കുകയാണ്.

തനിക്ക് അനധികൃത സമ്പാദ്യമില്ല. ഞാനൊരു തുറന്ന പുസ്തകമാണ്. ഗള്‍ഫില്‍ യാത്ര നടത്തിയത് എന്റെ സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടിയാണ്. അതിലെല്ലാം ചിലര്‍ എന്തൊക്കെയോ കാണുന്നു. എന്റെ നിഴലിനെ പോലും പിന്തുടരുകയാണ്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ലക്ഷ്യം എന്നെ ഇല്ലായ്മ ചെയ്യലാണെന്നും എം സി പറഞ്ഞു.
കേസ് നിയമപരമായി തന്നെ നേരിടും. സ്വര്‍ണ്ണ കടയിലേക്ക് നിക്ഷേപമായി വാങ്ങിയ തുക തിരിച്ചുനല്‍കിയില്ലെന്ന പരാതിയില്‍ കേസെടുത്ത പൊലീസിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണ്. കോടതി ഇടപെട്ട കേസില്‍ യാതൊരു പ്രേരണയുമില്ലാതെ പൊലീസ് കേസെടുത്തതിന് പിന്നില്‍ ബാഹ്യസമ്മർദ്ദമാണ്. താന്‍ ചെയര്‍മാനായ കമ്പനിയില്‍ പണം നിക്ഷേപിച്ചവര്‍ക്ക് മൂന്നോ നാലോ മാസത്തിനകം തുക തിരിച്ചുകൊടുക്കാനുള്ള എല്ലാ ശ്രമങ്ങളും വിജയത്തിലെത്തുമ്പോഴാണ് രാഷ്ട്രീയ സമര്‍ദത്തെ തുടര്‍ന്ന് പരാതിയില്‍ കേസെടുത്തത്.
2007ല്‍ തുടങ്ങിയ സ്ഥാപനത്തിലേക്ക് പണം നിക്ഷേപം നടത്താന്‍ ആരെയും നിര്‍ബന്ധിച്ചിട്ടില്ല. നല്ല രീതിയില്‍ പോകുന്ന സ്ഥാപനത്തില്‍ സ്വമേധയാ പണം നിക്ഷേപിച്ചവരാണ് എല്ലാവരും. കൂട്ടംകൂട്ടമായി പരാതി നല്‍കാന്‍ ആസൂത്രിമായ ശ്രമം ഇതിന് പിന്നിലുണ്ട്. അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി തെളിയിച്ചാല്‍ പൊതുജീവിതം മതിയാക്കുമെന്നും തന്നെ അറിയുന്നവര്‍ കള്ളപ്രാചരണം തള്ളികളയുമെന്നും ഖമറുദ്ദീൻ കൂട്ടിച്ചേർത്തു.
Keywords: Kasaragod, Kerala, News, Manjeshwaram, MLA, Politics, Mc kamarudheen, Manjeswaram MLA MC Khamaruddin says that some people are constantly making false allegations against him and trying to eliminate him politically