മഞ്ചേശ്വരം തെരെഞ്ഞടുപ്പ് കോഴക്കേസ്; ബിജെപി തെരഞ്ഞെടുപ്പ് കമിറ്റി ഓഫീസിന് പിന്നാലെ കെ സുന്ദരയെ കാസർകോട്ടെ ഹോടെലിലെത്തിച്ചും തെളിവെടുപ്പ് നടത്തി
Jun 22, 2021, 17:33 IST
കാസർകോട്: (www.kasargodvartha.com 22.06.2021) ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരെഞ്ഞടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയ കെ സുന്ദരയെ കാസർകോട്ടെ ഹോടെലിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
കാസർകോട്ടെ ഹോടെലിൽ വെച്ചാണ് സുന്ദരയെ കൊണ്ട് പത്രിക പിൻവലിപ്പിക്കാനുള്ള രേഖകളിൽ ബിജെപി നേതാക്കൾ ഒപ്പിടീപ്പിച്ചത് എന്നാണ് റിപോർട്. ഇതിനാലാണ് തെളിവെടുപ്പിന്റെ ഭാഗമായി സുന്ദരയെ ഹോടെലിലെത്തിച്ച് തെളിവെടുത്തത്.
കഴിഞ്ഞ ശനിയാഴ്ച കെ സുന്ദരയെ ജോഡ്‌ക്കലിലെ ബിജെപി മഞ്ചേശ്വരം മണ്ഡലം തെരഞ്ഞെടുപ്പ് കമിറ്റി ഓഫീസിലെത്തിച്ചും ജില്ലാ ക്രൈംബ്രാഞ്ച് തെളിവെടുത്തിരുന്നു. ഇവിടെയാണ് ഷേണിയിലെ വീട്ടിൽ നിന്ന് ബിജെപി നേതാക്കൾ സുന്ദരയെ തട്ടികൊണ്ടുവന്ന് തടങ്കലിൽ വെച്ച് ഭീഷണിപ്പെടുത്തിയതെന്നാണ് പറയുന്നത്. സ്ഥാനാർഥിത്വം പിൻവലിക്കുന്നതായി അറിയിച്ച് ബിജെപി നേതാക്കൾക്കൊപ്പം സുന്ദര വാർത്താസമ്മേളനം നടത്തിയതും ഇവിടെയായിരുന്നു.
ശനിയാഴ്‌ച രാവിലെ തുടങ്ങിയ തെളിവെടുപ്പ് മൂന്ന് മണിക്കൂറോളം നീണ്ടു. കെ സുരേന്ദ്രനും കർണാടകയിലെ അടക്കമുള്ള ബിജെപി നേതാക്കളും ഇവിടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പതിവായി എത്തിയിരുന്നു. കെ സുരേന്ദ്രൻ ഹെലികോപ്റ്ററിൽ വന്ന് ഇറങ്ങാറുണ്ടായിരുന്ന ഗ്രൗൻഡും ഇതിനടുത്താണ്. ഇരുനില കെട്ടിടത്തിൽ മുകളിൽ ഓഫീസും താഴെ ഭക്ഷണത്തിനുള്ള സൗകര്യവുമാണ് ഒരുക്കിയിരുന്നത്. ഈ കെട്ടിടത്തിന് ബിജെപി പ്രവർത്തകർ കാവൽ ഉണ്ടായിരുന്നതായാണ് റിപോർടുകൾ.
കേസുമായി ബന്ധപ്പെട്ട് സുന്ദരയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.
കേസന്വേഷണം പുരോഗമിക്കുകയാണന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് തെരെഞ്ഞെടുപ്പ് കോഴക്കേസ് അന്വേഷിക്കുന്നത്.
അപരനായ കെ സുന്ദരയെ തെരെഞ്ഞടുപ്പ് രംഗത്ത് നിന്നും പിൻവലിപ്പിക്കാൻ രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും കോഴയായി നൽകിയെന്നാണ് പരാതി. സുരേന്ദ്രന്റെ എതിർ സ്ഥാനാർഥിയായി മത്സരിച്ച വി വി രമേശനാണ് സംഭവത്തിൽ പരാതി നൽകിയത്.

Keywords: Kasaragod, Kerala, News, BJP, Manjeshwaram, Election, Case, Police, Hotel, Court, Crime branch, Police-enquiry, Politics, Political party, Manjeswaram election bribery case; After the BJP election committee office, K Sundara was taken to the Kasargode hotel and evidence was taken.
< !- START disable copy paste -->