city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Mini Chandran | 'മഹിളാ കോണ്‍ഗ്രസിനെ കാസര്‍കോട് ജില്ലയില്‍ യൂനിറ്റ് തലം മുതല്‍ ശക്തമാക്കും'; സ്ത്രീ പക്ഷ വിഷയങ്ങളില്‍ സജീവമായി ഇടപെടുമെന്ന് മിനി ചന്ദ്രന്‍

കാസര്‍കോട്: (www.kasargodvartha.com) മഹിളാ കോണ്‍ഗ്രസിനെ ജില്ലയില്‍ യൂനിറ്റ് തലം മുതല്‍ ശക്തമാക്കുമെന്ന് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പുതിയ ജില്ലാ കമിറ്റി നിലവില്‍ വരുന്നതോട് കൂടി സംഘടനയെ താഴെത്തട്ടില്‍ നിന്നുതന്നെ ഉയര്‍ത്തിക്കൊണ്ട് വരും. സ്ത്രീ പക്ഷ വിഷയങ്ങളില്‍ സജീവമായി ഇടപെടുമെന്നും മിനി ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
         
Mini Chandran | 'മഹിളാ കോണ്‍ഗ്രസിനെ കാസര്‍കോട് ജില്ലയില്‍ യൂനിറ്റ് തലം മുതല്‍ ശക്തമാക്കും'; സ്ത്രീ പക്ഷ വിഷയങ്ങളില്‍ സജീവമായി ഇടപെടുമെന്ന് മിനി ചന്ദ്രന്‍

വിലക്കയറ്റം ഉള്‍പെടെയുള്ള കാര്യങ്ങള്‍ സ്ത്രീകളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. കേന്ദ്രത്തിലെയും കേരളത്തിലെയും സര്‍കാരുകള്‍ ജനവിരുദ്ധ നയങ്ങളാണ് പിന്തുടരുന്നത്. നിത്യോപയോഗ സാധനങ്ങള്‍ക്കും ഗ്യാസ്, ഇന്ധനം, വൈദ്യുതി, വെള്ളക്കരം ഉള്‍പെടെയുള്ള കാര്യങ്ങളിലും ജനദ്രോഹ തീരുമാനങ്ങളാണ് കേന്ദത്തിന്റേതായാലും സംസ്ഥാനത്തിന്റേതായാലും സര്‍കാരുകളുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്.


കര്‍ണാടകയില്‍ പുതുതായി അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍കാര്‍ 200 യൂനിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒട്ടേറെ ജനക്ഷേമ പദ്ധതികള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. എന്നാല്‍ വൈദ്യുതി, നികുതി അടക്കം എല്ലാ കാര്യത്തിലും ജനങ്ങളെ പിഴിയുന്ന നടപടികളാണ് കേരളത്തില്‍ കൈകൊണ്ടിരിക്കുന്നത്. ഇതിനെതിരെ മഹിളാ കോണ്‍ഗ്രസ് ശക്തമായ സമര പോരാട്ടങ്ങള്‍ വരും ദിവസങ്ങളില്‍ ആരംഭിക്കും.
    
Mini Chandran | 'മഹിളാ കോണ്‍ഗ്രസിനെ കാസര്‍കോട് ജില്ലയില്‍ യൂനിറ്റ് തലം മുതല്‍ ശക്തമാക്കും'; സ്ത്രീ പക്ഷ വിഷയങ്ങളില്‍ സജീവമായി ഇടപെടുമെന്ന് മിനി ചന്ദ്രന്‍

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള അവകാശങ്ങള്‍ക്കായുള്ള സമര പരിപാടികള്‍ ആയിരിക്കും മഹിളാ കോണ്‍ഗ്രസിന്റെ ഭഗത്ത് നിന്ന് ഉണ്ടാവാന്‍ പോവുന്നത്. മഹിളാ കോണ്‍ഗ്രസ് ജില്ലാ കമിറ്റി രൂപീകരണം ജൂണ്‍ 30 നകം പൂര്‍ത്തിയാക്കുമെന്നും മണ്ഡലം കമിറ്റികളും ഇതോടനുബന്ധിച്ച് ഉടന്‍ നിലവില്‍ വരുമെന്നും മിനി ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Mahila Congress News, Malayalam News, Mini Chandran, Kerala News, Kasaragod News, Politics, Political News, Mahila Congress will be strengthened from unit level: Mini Chandran.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia