city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

March | മഹിളാ കോൺഗ്രസിന്റെ കേരള യാത്രക്ക് തുടക്കമായി; 2026ലെ സ്ത്രീസൗഹൃദ സർക്കാരിനുള്ള തുടക്കമെന്ന് കെ സി വേണഗോപാൽ എംപി

Mahila Congress’ Kerala Yatra Begins
Photo: Kumar Kasaragod

● മഹിളാ കോൺഗ്രസ് കേരള യാത്രയ്ക്ക് ചെർക്കളയിൽ തുടക്കം
● ജെബി മേത്തറിന് ത്രിവർണ പതാക കൈമാറി ഉദ്ഘാടനം
● കേരള യാത്ര സെപ്റ്റംബർ 30ന് അവസാനിക്കും
● വിവിധ ജില്ലകളിലെ 1474 മണ്ഡലങ്ങളിലായി പര്യടനം



ചെർക്കള: (KasargodVartha) മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയ്ക്ക് തുടക്കം. ചെർക്കളയിൽ നടന്ന ചടങ്ങിൽ എ.ഐ.സി.സി. സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി, ജെബി മേത്തർക്ക് ത്രിവർണ പതാക കൈമാറി യാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു. 

ഉദ്ഘാടന പ്രസംഗത്തിൽ കെ.സി. വേണുഗോപാൽ എം.പി, കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. അമ്മമാരുടെ കണ്ണീരിന് വില കൽപ്പിക്കാത്ത ഒരു ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാസർകോട്ടെ സി.പി.എം കൊലയാളികളെ ജയിലിലടച്ച ശേഷമുള്ള ഈ യാത്ര ക്രിമിനലിസത്തിനെതിരെയുള്ള ശക്തമായ മുന്നേറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സ്ത്രീ സുരക്ഷയും നീതിയും ഉറപ്പാക്കുന്നതിൽ സർക്കാർ പൂർണമായി പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. 2026ൽ സംസ്ഥാനത്ത് സ്ത്രീസൗഹൃദ സർക്കാർ കൊണ്ടുവരാനുള്ള മുന്നേറ്റത്തിനാണ് ഈ യാത്ര തുടക്കം കുറിക്കുന്നതെന്നും കെ സി വേണഗോപാൽ പറഞ്ഞു. പാർലമെൻ്റ് പാസാക്കിയ വനിത സംവരണം എന്നുമുതൽ നടപ്പിലാകുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്ന് എഐസിസി ആവശ്യപ്പെട്ടിട്ടും കേന്ദ്രം ഒളിച്ചു കളിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Mahila Congress’ Kerala Yatra Begins

സംസ്ഥാനത്തെ 1474 മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന യാത്ര സെപ്റ്റംബർ 30 ന് തിരുവനന്തപുരത്ത് സമാപിക്കും.  ഉദ്ഘാടന ചടങ്ങിൽ എ.ഐ.സിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, സെക്രട്ടറിമാരായ പി.സി.വിഷ്ണുനാഥ്, മൻസൂർ അലി ഖാൻ, രാജ് മോഹൻ ഉണ്ണിത്താൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡണ്ട് വി.പി. സജീന്ദ്രൻ, ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, പി.എം. നിയാസ്, മഹിള കോൺഗ്രസ് ദേശീയ സെക്രട്ടറി ഫാത്തിമ റോഷ്ന, രാഷ്ട്രീയ കാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ, ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസൽ, കണ്ണൂർ ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, കെ.എസ്.യു. പ്രസിഡണ്ട് അലോഷ്യസ് സേവ്യർ, ന്യൂനപക്ഷ സെൽ ചെയർമാൻ ടി.എം സക്കീർ ഹുസൈൻ, നെയ്യാറ്റിൻകര സനൽ, ഐ.കെ. രാജു, ഹക്കീം കുന്നേൽ, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ രജനി രമാനന്ദ്, ആർ.ലക്ഷ്മി, യു. വഹീദ, വി.കെ. മിനിമോൾ, ജില്ലാ പ്രസിഡണ്ട് മിനി ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia