സി പി എം വോട്ടില്‍ ചോര്‍ച്ച; സി പി ഐ സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം ഇക്കുറി കുറഞ്ഞു; ബി ജെ പി വോട്ടിലും ഇടിവ്; യു ഡി എഫിന് വോട്ട് കൂടി
Mar 1, 2018, 19:25 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.03.2018) കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മടിക്കൈ അമ്പലത്തുകര ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച സി പി ഐ സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുറഞ്ഞത് രാഷ്ട്രീയകേന്ദ്രങ്ങളില്‍ ചര്‍ച്ചയായി. സിപിഐയിലെ പി ഓമനക്ക് ലഭിച്ച സി പി എം വോട്ടുകളിലുണ്ടായ വന്‍ചോര്‍ച്ചയാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
3690 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഓമന വിജയിച്ചത്. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥിക്ക് 5470 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. ഭൂരിപക്ഷത്തില്‍ 1780 വോട്ടിന്റെ ഇടിവാണ് സംഭവിച്ചത്. 10,111 വോട്ടര്‍മാരാണ് മടിക്കൈ അമ്പലത്തുകര ഡിവിഷനിലുള്ളത്. എന്നാല്‍ 5825 വോട്ടര്‍മാര്‍ മാത്രമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഓമനക്ക് 4511 വോട്ടുകള്‍ ലഭിച്ചു. ബിജെപിയിലെ ശോഭക്ക് 823 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ സുശീലക്ക് 489 വോട്ടും ലഭിച്ചു.
സിപിഎമ്മിന് വലിയ ഭൂരിപക്ഷമുള്ള ഡിവിഷനില്‍ പോളിംഗ് ശതമാനം കുറഞ്ഞത് സി പി എം - സി പി ഐ അസ്വാരസ്യം ഇപ്പോഴും തുടരുന്നതിന്റെ തെളിവാണ്. 95 ശതമാനം പോളിംഗ് നടക്കുന്ന കേന്ദ്രങ്ങളില്‍ 50നും 55നുമിടയിലായിരുന്നു ഇത്തവണ പോളിംഗ് നടന്നത്. ബിജെപിക്കും ഇത്തവണ വോട്ട് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ 2000 വോട്ട് ലഭിച്ച സ്ഥാനത്ത് ഇത്തവണ 825 വോട്ടാണ് ലഭിച്ചത്. യുഡിഎഫിന് വോട്ട് കൂടുകയും ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, news, CPM, CPI, Politics, by-election, Kanhangad, Madikkai division by election: Majority of CPI candidate has reduce