city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്ഥാനാര്‍ത്ഥി സര്‍ക്കാര്‍ ജോലിയെ തുടര്‍ന്ന് രാജിവെച്ചു; ഉപതിരഞ്ഞെടുപ്പ് ബുധനാഴ്ച, ഇടഞ്ഞുനില്‍ക്കുന്ന സി പി ഐ, സി പി എമ്മിന് വെല്ലുവിളി

കാഞ്ഞങ്ങാട്: (www.kasargodvartha.com 27.02.2018) കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ മടിക്കൈ അമ്പലത്തുകര വാര്‍ഡില്‍ വ്യാഴാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കും. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ ഈ വാര്‍ഡില്‍ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. ഈ വാര്‍ഡില്‍ മെമ്പറായിരുന്ന യമുന രാഘവന്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

മടിക്കൈ പഞ്ചായത്തിലെ ഏഴും അജാനൂര്‍ പഞ്ചായത്തിലെ രണ്ടും വാര്‍ഡുകള്‍ ഉള്‍പ്പെട്ട അമ്പലത്തുകര വാര്‍ഡില്‍ 14 ബൂത്തുകളിലായാണ് ബുധനാഴ്ച വോട്ടിംഗ് നടക്കുക. ആകെ 10,212 വോട്ടര്‍മാരാണ് വാര്‍ഡിലുള്ളത്. കഴിഞ്ഞ തവണ 5470 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യമുനാ രാഘവന്‍ വിജയിച്ചത്. തൊട്ടടുത്തുളള എതിര്‍സ്ഥാനാര്‍ത്ഥി ബിജെപിക്ക് 2000 വോട്ടും യുഡിഎഫിന് 400 വോട്ടും മാത്രമാണ് ലഭിച്ചത്. ഇക്കുറി ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മടിക്കൈയിലെ ഓമനയും ബിജെപി സ്ഥാനാര്‍ത്ഥിയായി കെ ശോഭനയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സുശീലയും ജനവിധി തേടുന്നുണ്ട്. ആരോഗ്യവകുപ്പില്‍ നിന്നും വിരമിച്ച ഓമന സിപിഐ ലോക്കല്‍ കമ്മിറ്റി അംഗവും, ശോഭന ബിജെപി ജില്ലാ സെക്രട്ടറിയുമാണ്.

ഇടതുമുന്നണിക്ക് പാട്ടും പാടി ജയിക്കാവുന്ന വാര്‍ഡാണെങ്കില്‍ കൂടിയും ജില്ലയില്‍ നിലനില്‍ക്കുന്ന സിപിഎം- സിപിഐ വിഭാഗീയത ഈ തെരഞ്ഞെടുപ്പിലെ ഗതിവിഗതികള്‍ നിയന്ത്രിക്കും. ജില്ലയില്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള പോര് ഏറ്റവും രൂക്ഷമായ പഞ്ചായത്താണ് മടിക്കൈ. വാര്‍ഡിലെ സ്ഥാനാര്‍ത്ഥി സിപിഐ പ്രവര്‍ത്തകയാണ്. അതുകൊണ്ട് തന്നെ ഭൂരിപക്ഷം കുറയുന്നത് സിപിഎമ്മിനെതിരെയുള്ള കുറ്റാരോപണമായി മാറും. എന്നാല്‍ സിപിഐക്ക് കാര്യമായ യാതൊരു സ്വാധീനവുമില്ലാത്ത ഇവിടെ സ്ഥാനാര്‍ത്ഥി മാത്രമേ സിപിഐയെങ്കിലും തെരഞ്ഞെടുപ്പിന് മൊത്തം ചുക്കാന്‍ പിടിക്കുന്നത് തങ്ങളാണെന്ന് സിപിഎം നേതൃത്വം അവകാശപ്പെട്ടു.

അട്ടക്കാട്ട് ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന പുനപ്രതിഷ്ഠ നവീകരണ കളിയാട്ട മഹോത്സവം പോളിംഗിനെ പ്രതികൂലമായി ബാധിച്ചേക്കുമോ എന്ന ആശങ്കയുമുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 99 ശതമാനം പേരും സിപിഎം അനുഭാവികളാണ്. ഉത്സവാഘോഷ തിരക്കുകള്‍ക്കിടയില്‍ ഭക്തര്‍ക്ക് പോളിംഗ് ബൂത്തില്‍ പോകാന്‍ പറ്റാതെ വന്നാല്‍ പോളിംഗിനെ ഏറെ പ്രതികൂലമായി ബാധിച്ചേക്കും.
സ്ഥാനാര്‍ത്ഥി സര്‍ക്കാര്‍ ജോലിയെ തുടര്‍ന്ന് രാജിവെച്ചു; ഉപതിരഞ്ഞെടുപ്പ് ബുധനാഴ്ച, ഇടഞ്ഞുനില്‍ക്കുന്ന സി പി ഐ, സി പി എമ്മിന് വെല്ലുവിളി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, by-election, CPM, CPI, Politics, Top-Headlines, Madikai Ambalathukara By election on Wednesday
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia