ജനവാസ കേന്ദ്രത്തിൽ പ്ലാസ്റ്റിക് മാലിന്യ നിർമാർജന കേന്ദ്രം; യു ഡി എഫ് പ്രതിഷേധ മാർച്ച് നടത്തി
● യു.ഡി.എഫ് മധൂർ പഞ്ചായത്ത് കമ്മിറ്റിയാണ് മാർച്ച് നടത്തിയത്.
● സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും സമീപത്താണ് നിർമാണം.
● യു.ഡി.എഫ് നേതാക്കൾ ശക്തമായ ഭാഷയിൽ പ്രതിഷേധിച്ചു.
● പഞ്ചായത്ത് ഭരണസമിതിയിലെ ചിലർക്കും എതിർപ്പുണ്ട്.
കാസർകോട്: (KasargodVartha) മധൂർ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിന് പിന്നിലുള്ള ബഡ്സ് സ്കൂളിനടുത്ത് ജനവാസ മേഖലയിൽ സ്ഥാപിക്കുന്ന പ്ലാസ്റ്റിക് മാലിന്യ നിർമാർജന കേന്ദ്രത്തിനെതിരെ (എം.സി.എഫ്) യു.ഡി.എഫ് മധൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.
മാലിന്യ നിർമാർജനത്തിനായി എം.സി.എഫ് പദ്ധതി ആവശ്യമാണെങ്കിലും, ജനവാസ പ്രദേശങ്ങൾ ഒഴിവാക്കി മറ്റ് സ്ഥലങ്ങളിൽ ഇത് സ്ഥാപിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. ഉളിയത്തടുത്ത ടൗൺ, സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, ആരാധനാലയങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് തന്നെ മാലിന്യ നിർമാർജന കേന്ദ്രം സ്ഥാപിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു.
പഞ്ചായത്ത് ഭരണസമിതിയിലെ 20 അംഗങ്ങളിൽ പ്രതിപക്ഷത്തുള്ളവരും ഭരണപക്ഷത്തുള്ള ചിലരും പദ്ധതിക്കെതിരെ വിയോജിപ്പ് അറിയിച്ചിട്ടും നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് മുന്നറിയിപ്പ് നൽകി. ബഹുജനങ്ങളെ അണിനിരത്തി സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും അവർ വ്യക്തമാക്കി.
യു.ഡി.എഫ് കാസർകോട് മണ്ഡലം ജനറൽ കൺവീനർ കെ. ഖാലിദ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. മധൂർ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ഹാരിസ് ചൂരി അധ്യക്ഷത വഹിച്ചു. അഡ്വ. ശസുദ്ദീൻ, മജീദ് പട്ള, ഹബീബ് ചെട്ടുംകുഴി, യു. സഹദ് ഹാജി, മജീദ് പടിഞ്ഞാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹനീഫ അറന്തോട്, അമ്പിളി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ, യു.എ. അലി, കരീം പട്ള, റസാഖ്, പി.എ.ഐ നാസർ മീപ്പുഗിരി, കുസുമം ചേനക്കോട്, സുജാത, ദേവദാസ്, സന്തോഷ് ക്രാസ്റ്റ, സാദിക്ക് കൊല്ലങ്കാനം, മൊഹമ്മദ് നിർച്ചൽ, അബൂബക്കർ പട്ള, ബഷീർ മീപ്പുഗിരി, യൂ.എ. അലി മിന്നൽ മൊയ്‌ദു, അബ്ദുള്ള ഉർമ്മി, സുബൈർ ചൂരി തുടങ്ങിയവർ മാർച്ചിൽ പങ്കെടുത്തു. മഹ്‌മൂദ് വട്ടയക്കാട് സ്വാഗതം പറഞ്ഞു.
ഇത്തരം പദ്ധതികൾ ജനവാസ മേഖലയിൽ സ്ഥാപിക്കുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: UDF protests waste management facility in residential area.
#Kasaragod #UDF #Protest #WasteManagement #Madhur #LocalNews






