city-gold-ad-for-blogger

മധു മുതിയക്കാല്‍ സിപിഎം ഉദുമ ഏരിയാ സെക്രട്ടറി

ഉദുമ: (www.kasargodvartha.com 14.11.2020) സി പി എം  ഉദുമ ഏരിയാ സെക്രട്ടറിയായി  മധു മുതിയക്കാലിനെ ഏരിയാ കമ്മിറ്റി യോഗം തെരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി കെ മണികണ്ഠന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പാക്കം ഡിവിഷന്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. 

സി ഐ ടി യു ജില്ലാ കമ്മിറ്റിയംഗം, അണ്‍ എയ്ഡഡ് സ്‌കൂള്‍ ടീച്ചേര്‍സ് ആന്‍ഡ്  സ്റ്റാഫ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി, ജില്ലാ പ്രസിഡണ്ട്, ചുമട്ടുതൊഴിലാളി യൂണിയന്‍ (സി ഐ ടി യു) ഉദുമ ഏരിയാ പ്രസിഡണ്ട്, ബാലസംഘം ജില്ലാ കണ്‍വീനര്‍ എന്നീ സ്ഥാനങ്ങളില്‍ മധു മുതിയക്കാല്‍ പ്രവര്‍ത്തിക്കുന്നു.  

മധു മുതിയക്കാല്‍ സിപിഎം ഉദുമ ഏരിയാ സെക്രട്ടറി


കൂന്നൂച്ചി കുഞ്ഞിരാമന്‍ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരന്‍, ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി ജനാര്‍ദനന്‍, കെ വി കുഞ്ഞിരാമന്‍, ജില്ലാ കമ്മിറ്റിയംഗം കെ കുഞ്ഞിരാമന്‍ എം എല്‍ എ എന്നിവര്‍ സംസാരിച്ചു. കെ മണികണ്ഠന്‍ സ്വാഗതം പറഞ്ഞു.



Keywords: Kasaragod, Kerala, News, Uduma, Politics, CPM, Leader, Madhu Mudhiyakkal CPM Uduma Area Secretary
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk SU
Web Desk SU

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia