city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാറ്റ് അനുകൂലമാക്കാൻ ഇടത്; ‌വീറോടെ എം എ ലത്വീഫ്

കാസർകോട്: (www.kasargodvartha.com 23.03.2021) മണ്ഡലത്തിന്റെ മനസ് ഇടതിന് അനുകൂലമാക്കാൻ വീറോടെയുള്ള പ്രചാരണവുമായി എം എ ലത്വീഫ്.‌ ചൊവ്വാഴ്ച വിവിധ സ്ഥാപനങ്ങളിലും കുമ്പഡാജെ പഞ്ചായത്തിലും പര്യടനം നടത്തി. കാസർകോട്‌ കെയർവെൽ ആശുപത്രി, യുണൈറ്റഡ്‌ ആശുപത്രി, എച്‌ഡിഎഫ്‌സി ബാങ്ക്‌ എന്നിവിടങ്ങളിലെ ഡോക്ടർമാരെയും ജീവനക്കാരെയും കണ്ട്‌ വോടഭ്യർഥിച്ചു. നെല്ലിക്കുന്നിലെ വീടുകളും സന്ദർശിച്ചു. ബെളിഞ്ച പൂമാണി കിന്നിമാണി ക്ഷേത്രം ഉത്സവത്തിലും കുമ്പഡാജെ പഞ്ചായത്തിലെ ടൗണുകളിലും വോട് തേടി. തലവയൽ, അഗൽപാടി എന്നിവിടങ്ങളിൽ നടന്ന കുടുംബയോഗത്തിലും പങ്കെടുത്തു. ഖലീൽ എരിയാൽ, അസീസ്‌ കടപ്പുറം, മുനീർ കണ്ടാളം, പ്രവീൺ പാടി, നാരായണൻ നമ്പ്യാർ സ്ഥാനാർഥിയെ അനുഗമിച്ചു.

കാറ്റ് അനുകൂലമാക്കാൻ ഇടത്; ‌വീറോടെ എം എ ലത്വീഫ്

എം എ ലത്വീഫിന്റെ പൊതു പര്യടനം ബുധനാഴ്ച ആരംഭിക്കും. ‌മൊഗ്രാൽ പുത്തൂർ കോട്ടവളപ്പിൽ ഐഎൻഎൽ ജില്ലാ ജനറൽ സെക്രടറി അസീസ്‌ കടപ്പുറം ഉദ്‌ഘാടനം ചെയ്യും. ബ്ലാർക്കോട്‌, ആസാദ്‌നഗർ, ബദർ നഗർ, പെരിയടുക്ക, മജൽ, കമ്പാർ, കോട്ടക്കുന്ന്‌, മൊഗർ, കടവത്ത്‌, മൊഗ്രാൽപുത്തൂർ ടൗൺ, പഞ്ചത്ത്‌ കുന്ന്‌, ശാസ്‌താനഗർ, പന്നിക്കുന്ന്‌, കല്ലങ്കൈ ബള്ളൂർ, മയിൽപാറ, കെ കെ പുറം, ചൗക്കി എന്നിവിടങ്ങളിൽ പര്യടനത്തിന്‌ ശേഷം എരിയാലിൽ സമാപിക്കും.

Keywords:  Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, LDF, M A Latheef, MA Latheef visits various institutions and Kumbadaje panchayath.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia