അങ്കപ്പോരിൽ ഒന്നാമനാവാൻ ബെള്ളൂർ, കുമ്പഡാജെ പഞ്ചായത്തുകളിൽ പര്യടനവുമായി എം എ ലത്വീഫ്
Mar 29, 2021, 20:47 IST
കാസർകോട്: (www.kasargodvartha.com 29.03.2021) കാസർകോട് മണ്ഡലം സ്ഥാനാർഥി എം എ ലത്വീഫ് തിങ്കളാഴ്ച ബെള്ളൂർ, കുമ്പഡാജെ പഞ്ചായത്തുകളിലാണ് പര്യടനം നടത്തിയത്. രാവിലെ കാസർകോട് തായലങ്ങാടി ന്യൂട്രീഷ്യനിൽ വോടർമാരെ കണ്ട ശേഷം ബെള്ളൂർ പഞ്ചായത്തിലെ കുടുംബവീടുകളും സന്ദർശിച്ചു.
നാട്ടക്കല്ലിൽ നിന്നാരംഭിച്ച പര്യടനം ബസ്‌തി, പള്ളപ്പാടി, കയർപദവ്, കുളത്തിൽപാറ, കിന്നിങ്കാർ, ഏത്തടുക്ക, മുനൂർ, കറുവത്തടുക്ക, ഉബ്രംഗള, എ പി സർക്കിൾ, ഗോസാഡ, ബെളിഞ്ച, മുക്കൂർ, കാജാ കോളനി, മണ്ണാപ്പ് എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷം ഗാഡിഗുഡ്ഡെയിൽ സമാപിച്ചു.

വിവിധ കേന്ദ്രങ്ങളിൽ എം രാമൻ, പ്രവീൺ പാടി, കെ എം മുനീർ, പ്രകാശൻ, സുഭാഷ് പാടി, ശഫീർ ഗുൽസാർ, ഖലീൽ എരിയാൽ, സി എച് രാമചന്ദ്രൻ, ടി നാരായണൻ നമ്പ്യാർ, കൃഷ്‌ണൻ, മുനീർ കണ്ടാളം, ഹാരിസ് ബെഡി സംസാരിച്ചു.
ചൊവ്വാഴ്‌ച മൊഗ്രാലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യുന്ന തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത ശേഷം വിവിധ കേന്ദ്രങ്ങളിലെത്തി വീടുകളും സ്ഥാപനങ്ങളും സന്ദർശിക്കും.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, LDF, INL, M A Latheef, MA Latheef visits Bellur and Kumbadaje panchayats.
< !- START disable copy paste -->