ത്രികോണ പോരാട്ടത്തിൽ കരുത്ത് കാട്ടാൻ എം എ ലത്വീഫ്
Mar 13, 2021, 20:28 IST
കാസർകോട്: (www.kasargodvartha.com 13.03.2021) എൽഡിഎഫ് സ്ഥാനാർഥിയായി എം എ ലത്വീഫ് പ്രഖ്യാപിക്കപ്പെട്ടതോടെ കാസർകോട്ട് പഴയ രണ്ട് സഹപ്രവർത്തകർ തമ്മിലുള്ള പോരാട്ടത്തിനാണ് വേദിയൊരുങ്ങുന്നത്. യുഡിഎഫ് സ്ഥാനാർഥിയായ എൻ എ നെല്ലിക്കുന്നും എം എ ലത്വീഫും ഐ എൻ എല്ലിൽ ഒരുമിച്ച് നേതൃതലത്തിൽ പ്രവർത്തിച്ചവരാണ്.
നീണ്ട 20 വർഷത്തോളം ഐ എൻ എലിന്റെ പ്രവാസി സംഘടനയായ ഐ എം സി സി ശാർജ, യുഎഇ കമിറ്റികളുടെ ജനറൽ സെക്രടറിയായി പ്രവർത്തിച്ച തഴക്കമുണ്ട് എം എ ലത്വീഫിന്. ജീവ കാരുണ്യ, കലാ, സാംസ്‌കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്നു. കെഎംസിസി ശാർജ സെക്രടറി, ശാർജ ഇന്ത്യൻ അസോസിയേഷൻ ജോ. സെക്രടറി തുടങ്ങിയ പദവികളും വഹിച്ചിരുന്നു. ശാർജ ഇന്ത്യൻ അസോസിയേഷൻ നടത്തിയ മത്സരത്തിൽ 12 തവണ വിജയി ആയി എന്ന അപൂർവതയും അദ്ദേഹത്തിനുണ്ട്.
പ്രവാസ ജീവിതത്തിന് ശേഷം ഐഎൻഎൽ ഉദുമ മണ്ഡലം ജനറൽ സെക്രടറി, കാസർകോട് ജില്ലാ സെക്രടറി സ്ഥാനവും വഹിച്ചു. നിലവിൽ ഐഎൻഎൽ ദേശീയ എക്സിക്യൂടീവ് അംഗവും സംസ്ഥാന സെക്രടറിയുമാണ്. പി ഐ എഡ്യൂകേഷൻ സൊസൈറ്റി ജനറൽ സെക്രടറി, പള്ളിക്കര ഇംഗ്ലീഷ് മീഡിയം ഹയർ സെകൻഡറി സ്‌കൂൾ ജനറൽ സെക്രടറി, കെ എ എസ് സി കല്ലിങ്കൽ ക്ലബ് ജനറൽ സെക്രടറി, ഖൻസാ വുമൻസ് കോളജ് സെക്രടറി, സംസ്ഥാന സെവൻസ് ടൂർണമെന്റ് അസോസിയേഷൻ സെക്രടറി, കേരള സെവൻസ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രടറി എന്നീ പദവികളും വഹിക്കുന്നുണ്ട്. ഉദുമ ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചിട്ടുണ്ട്. നല്ലൊരു പ്രാസംഗികൻ കൂടിയാണ്.
പള്ളിക്കര തൊട്ടിയിലാണ് സ്വദേശം. എം അബ്ദുൽ ഖാദർ - നഫീസ ദമ്പതികളുടെ മകനാണ്. ലൈല ലത്വീഫ് ആണ് ഭാര്യ. മക്കൾ: ഡോ. മുസമ്മിൽ, മുൻതസിർ, മുനവ്വറ, മുഹാജിർ.
1982 മുതൽ ഇടതുപക്ഷം മൂന്നാം സ്ഥാനത്ത് നില കൊള്ളുന്ന മണ്ഡലത്തിലാണ് ശക്തമായ മത്സരത്തിന് ലത്വീഫ് കളത്തിലിറങ്ങുന്നത്. ബിജെപിയും മുസ്ലിം ലീഗുമാണ് പ്രധാന മത്സരം. 2016 ലെ തെരെഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിച്ചത് 21615 വോടുകളാണ്. അതിൽ നിന്നും വലിയൊരു മാറ്റം എൽഡിഎഫ് പ്രതീക്ഷിക്കുന്നു.

Keywords: Kerala, News, Kasaragod, Top-Headlines, Politics, Political party, Niyamasabha-Election-2021, LDF, N.A.Nellikunnu, MA Latheef to show strength in the election.
< !- START disable copy paste -->