city-gold-ad-for-blogger

റോഡ് ഷോയും പ്രകടനവുമായി അവസാന ദിനങ്ങളിലും കളം നിറഞ്ഞു എം എ ലത്വീഫ്

കാസർകോട്: (www.kasargodvartha.com 03.04.2021) പോളിംഗ് ബൂതിലേക്ക് രണ്ട് നാൾ മാത്രം ബാക്കി നിൽക്കെ ആവേശത്തിരയാർന്ന റോഡ് ഷോകളുമായി കാസർകോട്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി എം എ ലത്വീഫ് അവസാന മണിക്കൂറുകളിൽ കളം നിറഞ്ഞു.

റോഡ് ഷോയും പ്രകടനവുമായി അവസാന ദിനങ്ങളിലും കളം നിറഞ്ഞു എം എ ലത്വീഫ്

ശനിയാഴ്‌ച കാസർകോട്‌ ജനറൽ ആശുപത്രിയിലെത്തി രോഗികളോടും കൂട്ടിരിപ്പുകാരോടും ജീവനക്കാരോടും വോടഭ്യർഥിച്ചു. ഐഎംഎ പ്രതിനിധികളിൽനിന്ന്‌ നിവേദനവും സ്വീകരിച്ചു. അന്തരിച്ച അലിക്കുഞ്ഞി ഉസ്‌താദിന്റെ വീടും സന്ദർശിച്ചു. കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡിൽ യാത്രക്കാരോടും സ്ഥാപനങ്ങളിലുള്ളവരോടും വോട് തേടി.

തുടർന്ന് ബെള്ളൂർ, കാറഡുക്ക പഞ്ചായത്തുകളിൽ റോഡ്‌ ഷോ ഉൾപെടെയുള്ള പരിപാടികളിലും പങ്കെടുത്തു. നാട്ടക്കല്ലിൽ നടന്ന പ്രകടനത്തിലും മുള്ളേരിയയിലെ റോഡ്‌ ഷോയിലും സംബന്ധിച്ചു.

Keywords:  Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, INL, MA Latheef last day road show as election campaign.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia