city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇടതിനനുകൂലമാക്കാൻ വോട് തേടി എം എ ലത്വീഫ് ബദിയടുക്ക പഞ്ചായത്തിൽ

ബദിയടുക്ക: (www.kasargodvartha.com 26.03.2021) ഇടതിന് അനുകൂലമായി വോട് ചെയ്യണമെന്ന് വോടർമാരെ ഓർമപ്പെടുത്തി കാസർകോട്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി എം എ ലത്വീഫിന്റെ പൊതു പര്യടനം വെള്ളിയാഴ്ച ബദിയടുക്ക പഞ്ചായത്തിലായിരുന്നു. രാവിലെ ഭെൽ ഇഎംഎൽ സമരപ്പന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചു.

തുടർന്ന്‌ ഖൻസ വിമൻസ്‌ കോളേജ്‌ സന്ദർശിച്ച്‌ വിദ്യാർഥികളോടും അധ്യാപകരോടും ജീവനക്കാരോടും പിന്തുണ തേടി. ബദിയടുക്കയിലെ പള്ളിക്കണ്ടം അടക്ക ഫാക്ടറിയിലെ തൊഴിലാളികളെയും സന്ദർശിച്ചു. പൊതുപര്യടനം ചർളടുക്കയിൽ നിന്ന് ആരംഭിച്ചു‌. മാന്യ, ബിർമിനടുക്ക, കട്ടത്തങ്ങാടി, നീർച്ചാൽ, ഏൽക്കാന, കന്നിപ്പാടി, ഗോളിയടുക്ക, മൂക്കംപാറ, ബജത്തടുക്ക, കാടമന, വിദ്യാഗിരി, ബാറഡുക്ക എന്നിവിടങ്ങളിലെ പര്യടനത്തിന്‌ ശേഷം ബദിയടുക്കയിൽ സമാപിച്ചു.

ഇടതിനനുകൂലമാക്കാൻ വോട് തേടി എം എ ലത്വീഫ് ബദിയടുക്ക പഞ്ചായത്തിൽ

വിവിധ കേന്ദ്രങ്ങളിൽ എം രാമൻ, സഫീർ ഗുൽസാർ, ഹസൈനാർ നുള്ളിപ്പാടി, സുഭാഷ്‌ പാടി, ബിജു ഉണ്ണിത്താൻ, പ്രവീൺ പാടി, കെ എം മുനീർ, കെ പ്രകാശ്‌, എം എം ലത്വീഫ്‌, ജഗനാഥഷെട്ടി, ഫായിസ്‌ എരിയാൽ സംസാരിച്ചു.

ശനിയാഴ്‌ച കാസർകോട്‌ നഗരസഭയിലാണ്‌ പര്യടനം. രാവിലെ ഒമ്പതിന്‌ വിദ്യാനഗറിൽ നിന്നാരംഭിച്ച്‌ ഐടിഐ കൊളനി, ബെദിര, തുരുത്തി, അണങ്കൂർ, നുള്ളിപ്പാടി, ചെന്നിക്കര, ബട്ടംപാറ, അമെയ്‌, അടുക്കത്ത്‌ബയൽ, നെല്ലിക്കുന്ന്‌, ഫിർദൗസ്‌ നഗർ, ചീരുംബ ക്ഷേത്രപരിസരം, കുദൂർ, ചേരങ്കൈ, കടപ്പുറം, പള്ളം, ഫിഷ്‌ മാർകെറ്റ്‌, തായലങ്ങാടി, തെരുവത്ത്‌, സിറാമിക്‌സ്‌ റോഡ്‌, ബാങ്കോട്‌, തളങ്കര കുന്നിൽ, തളങ്കര കടവത്ത്‌, തളങ്കര പടിഞ്ഞാർ എന്നിവിടങ്ങളിലെ പര്യടനത്തിന്‌ ശേഷം ദീനാർ നഗറിൽ സമാപിക്കും.

Keywords:  Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, INL, LDF, MA Latheef in Badiyadukka panchayat seeking votes to favor the Left.

< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia