city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി പി എം - കോണ്‍ഗ്രസ് പരസ്യ സഖ്യം: ഒരുമുന്നണിയായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാകണം: എം ടി രമേശ്

കാസര്‍കോട്: (www.kasargodvartha.com 05.03.2019) അന്തമായ മോദി വിരുദ്ധത മൂലം ബി ജെ പിയെ നേരിടാന്‍ പരസ്പരം സഖ്യമാകാമെന്ന് സി പി എം- കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വങ്ങള്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇരുമുന്നണികളും പിരിച്ചുവിട്ട് ഒരുമുന്നണിയായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കാന്‍ അവര്‍ തയ്യാറാകണമെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് ആവശ്യപ്പെട്ടു. കാസര്‍കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി പി എം - കോണ്‍ഗ്രസ് പരസ്യ സഖ്യം: ഒരുമുന്നണിയായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാകണം:  എം ടി രമേശ്

പശ്ചിമബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും ധാരണയുണ്ടാക്കിയ സാഹചര്യത്തില്‍ കേരളത്തിലും ബി ജെ പിക്കെതിരെ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ഇരു പാര്‍ട്ടികളും തയ്യാറാകണം. ബംഗാളിലും കേരളത്തിലും ഇവര്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യവും ഇരട്ടത്താപ്പുമാണ്. മുമ്പ് ടി പി ചന്ദ്രശേഖരന്‍ വധക്കേസ് സി പി എം- കോണ്‍ഗ്രസ് ധാരണ പ്രകാരം അട്ടിമറിച്ചത് പോലെ പെരിയ ഇരട്ടക്കൊലപാതക കേസും അട്ടിമറിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

പെരിയ ഇരട്ട കൊലപാതകത്തില്‍ സി പി എം നേതൃത്വത്തിന്റെ ഗൂഡാലോചന പുറത്ത് കൊണ്ടുവരണം. കൊലപാതകങ്ങളുടെ പേരില്‍ മുതലകണ്ണീര്‍ വിറ്റ് വോട്ട് നേടുക മാത്രമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ യു ഡി എഫ് അധികാരത്തില്‍ വന്ന സമയങ്ങളില്‍ സി പി എമ്മുകാര്‍ പ്രതികളായ കൊലപാതക കേസുകളിലെ ഗൂഡാലോചന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൃത്യമായ അന്വേഷണം നടത്തിയിരുന്നുവെങ്കില്‍ വീണ്ടും കൊലപാതകങ്ങള്‍ നടക്കില്ലായിരുന്നു. അധികാരം കൈയ്യില്‍ കിട്ടിയ കാലത്തെല്ലാം സി പി എം നേതാക്കളെ കേസുകളില്‍ നിന്ന് രക്ഷിക്കാനായി പിന്‍വാതില്‍ രാഷ്ട്രീയം കളിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്യാറെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പുല്‍വാമ സംഭവത്തില്‍ രാജ്യത്തുടനീളം രൂപപ്പെട്ട തീവ്രവാദ വിരുദ്ധ നിലപാടിനെ ഇടത് വലത് മുന്നണികളെ ഭയപ്പെടുത്തിയിരിക്കുകയാണ്. പാക്ക് മാധ്യമങ്ങള്‍ പോലും പറയാത്ത കാര്യങ്ങളാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിളിച്ച് പറയുന്നത്. ഭീകര ക്യാമ്പുകള്‍ തകര്‍ത്ത സംഭവത്തില്‍ കോടിയേരിയും ഉമ്മന്‍ചാണ്ടിയും ഒരേ സ്വരത്തില്‍ സംശയമുന്നയിക്കുന്നത് പാക്കിസ്ഥാനെ സഹായിക്കാനാണെന്ന് എം ടി രമേശ് കുറ്റപ്പെടുത്തി.

വാര്‍ത്താ സമ്മേളനത്തില്‍ ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്തും പങ്കെടുത്തു.



  (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, BJP, Political party, Politics, election, Press meet, M T Ramesh about Loksabha election decision of CPM, Congress
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia