Development Success | 'ഉപതിരഞ്ഞെടുപ്പ് വിജയം വികസനത്തിന് ജനങ്ങൾ നൽകിയ അംഗീകാരം'; വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും എൽഡിഎഫിന് വലിയ കുതിപ്പുണ്ടാകുമെന്ന് എം രാജഗോപാലൻ

● 'സിപിഎം സ്ഥാനാർഥികളെ മികച്ച രീതിയിൽ വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി'.
● 'രണ്ട് സീറ്റിൽ എതിരില്ലാതെയാണ് സിപിഐ എം ജയിച്ചത്'.
● 'കോടോം ബേളൂരിൽ മികച്ച വിജയം നേടി'.
കാസർകോട്: (KasargodVartha) ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് ഗ്രാമപഞ്ചായത്ത് വാർഡുകളിലും സിപിഎം സ്ഥാനാർഥികൾ വിജയിച്ചത് സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ ഒരിക്കൽ കൂടി നൽകിയ അംഗീകാരമാണെന്ന് ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ പ്രസ്‌താവനയിൽ പറഞ്ഞു.
അടുത്തുവരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും എൽഡിഎഫിന് വലിയ കുതിപ്പുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം സ്ഥാനാർഥികളെ മികച്ച നിലയിൽ വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി പറയുന്നു. രണ്ടു സീറ്റിൽ എതിരില്ലാതെയാണ് സിപിഎം ജയിച്ചത് എന്നത് ഏറ്റവും അഭിമാനകരമായ കാര്യമാണ്.
കയ്യൂർ- ചീമേനി ഏഴാം വാർഡ് പള്ളിപ്പാറയിലും മടിക്കൈ പഞ്ചായത്ത് എട്ടാം വാർഡ് കോളിക്കുന്നിലുമാണ് പാർടി സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചത്. കോടോം ബേളൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ സിപിഎമ്മിലെ സൂര്യാ ഗോപാലനും മികച്ച വിജയം കുറിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
M Rajagopalan, in a statement, credited CPM's by-election victory to the people’s acknowledgment of development. He predicted a big win for LDF in future local elections.
#ByElection #LDFVictory #Development #Kasargod #CPM #LocalElections