പി ഗംഗാധരൻ നായർ കോൺഗ്രസ് പ്രവർത്തകരുടെ മനസിൽ ഇടം നേടിയ നേതാവെന്ന് എം എം ഹസൻ; ഓർമകൾക്ക് ഒരാണ്ട്
May 15, 2021, 21:54 IST
പെരിയ: (www.kasargodvartha.com 15.05.2021) കേരളത്തിലെ വടക്കൻ ജില്ലകളിലെ പതിനായിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരുടെയും സാധാരണക്കാരുടെ മനസിൽ ഇടം നേടിയ നേതാവാണ് പി ഗംഗാധരൻ നായർ എന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ പ്രസ്താവിച്ചു.
കോൺഗ്രസ് പാർടി ഗംഗാധരൻ നായരുടെ ജീവിതവും ജീവനുമായിരുന്നു. കോൺഗ്രസിനും യു ഡി എഫിനും തിരിച്ചടി നേരിട്ട ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ഓർമകൾക്ക് കൂടുതൽ പ്രസക്തിയുണ്ട്. ഇത്തരം നേതാക്കളുടെ ഊഷ്മളമായ ജീവിതം പാർടിയെ കെട്ടിപ്പടുക്കുവാൻ നമുക്ക് പ്രചോദനമുണ്ടാക്കുമെന്ന് ഹസൻ കൂട്ടിച്ചേർത്തു.
കോൺഗ്രസ് പാർടി ഗംഗാധരൻ നായരുടെ ജീവിതവും ജീവനുമായിരുന്നു. കോൺഗ്രസിനും യു ഡി എഫിനും തിരിച്ചടി നേരിട്ട ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ഓർമകൾക്ക് കൂടുതൽ പ്രസക്തിയുണ്ട്. ഇത്തരം നേതാക്കളുടെ ഊഷ്മളമായ ജീവിതം പാർടിയെ കെട്ടിപ്പടുക്കുവാൻ നമുക്ക് പ്രചോദനമുണ്ടാക്കുമെന്ന് ഹസൻ കൂട്ടിച്ചേർത്തു.
കാസർകോട് ഡിസിസി പ്രസിഡണ്ടും ജില്ലാ യുഡിഎഫ് കൺവീനറും പ്രമുഖ സഹകാരിയുമായിരുന്ന പി ഗംഗാധരൻ നായരുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ കാസർകോട് ജില്ലാ കോൺഗ്രസ് കമിറ്റി നടത്തിയ ഓൺലൈൻ അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനുസ്മരണ ചടങ്ങിൽ ഡിസിസി പ്രസിഡണ്ട് ഹകീം കുന്നിൽ അധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിന് ഡിസിസി ജനറൽ സെക്രടറി എം സി പ്രഭാകരൻ സ്വാഗതം പറഞ്ഞു. കെപിസിസി ജനറൽ സെക്രടറിമാരായ വി എ നാരായണൻ, ജി രതികുമാർ, മുൻ ഡിസിസി പ്രസിഡന്റ് കെ പി കുഞ്ഞിക്കണ്ണൻ, യുഡിഎഫ് ജില്ലാ ചെയർമാൻ സി ടി അഹ്‌മദ് അലി, എൻ എ നെല്ലിക്കുന്ന് എംഎൽഎ, യുഡിഎഫ് ജില്ലാ കൺവീനർ എ ഗോവിന്ദൻ നായർ, സിഎംപി സംസ്ഥാന കമിറ്റി അംഗം വി കമ്മാരൻ, ആർ എസ് പി ജില്ലാ സെക്രടറി ഹരീഷ് ബി നമ്പ്യാർ, കേരള കോൺഗ്രസ് (ജെ) ജില്ലാ പ്രസിഡണ്ട് ജെറ്റോ ജോസഫ്, കെപിസിസി നിർവാഹക സമിതി അംഗങ്ങളായ അഡ്വ. എ ഗോവിന്ദൻ നായർ, പി കെ ഫൈസൽ, കെ വി ഗംഗാധരൻ, ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വ. കെ കെ രാജേന്ദ്രൻ, ഡിസിസി ജനറൽ സെക്രടറിമാരായ ഗീത കൃഷ്ണൻ, മാമുനി വിജയൻ, പി വി സുരേഷ്, സി വി ജെയിംസ്, കരുൺ താപ്പ, കെ സി ഇ എഫ് സംസ്ഥാന ട്രഷറർ പി കെ വിനയകുമാർ, ബ്ലോക് കോൺഗ്രസ് കമിറ്റി പ്രസിഡണ്ടുമാരായ രാജൻ പെരിയ, കെ ഖാലിദ്, കെ വാരിജാക്ഷൻ തുടങ്ങിയവർ ഓൺലൈൻ അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ചു.
Keywords: Kerala, News, Kasaragod, Periya, Politics, Political party, Leader, M.M. Hassan, Remembrance, M M Hasan says P Gangadharan Nair is a leader in the minds of Congress workers; One year of demise.
< !- START disable copy paste -->