city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട്ട് വീറും വാശിയോടെ എം ബൽരാജ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 02.04.2021) വോടർമാരെ നേരിൽ കണ്ട് വോട് തേടി മണ്ഡലം എൻഡിഎ സ്ഥാനാർഥി എം ബൽരാജ് ശക്തമായ പ്രചാരണം തുടരുന്നു. രാവിലെ കാഞ്ഞങ്ങാട് മേഖലയിലെ മീൻ തൊഴിലാളികളെ നേരിൽ കണ്ട് വോട് അഭ്യർഥിച്ചു. കോടോംബളൂർ പഞ്ചായത്തിലെ തട്ടുമ്മലിൽ വിട്ടൽ ആഗാ ഇൻഡസ്ടിസ് സന്ദർശനം നടത്തി. പാൽകുളം ഭഗവതി ക്ഷേത്രത്തിൽ നടന്ന മാസ പൂജയിൽ പങ്കെടുത്ത് ക്ഷേത്ര പൂജാരിയിൽ നിന്ന് അനുഗ്രഹം വാങ്ങി. ഉച്ചക്ക് എടത്തോട്, കനകുപ്പള്ളി എന്നിവടങ്ങിൽ നടന്ന യോഗങ്ങളിൽ പങ്കെടുത്തു.

                                                                         
കാഞ്ഞങ്ങാട്ട് വീറും വാശിയോടെ എം ബൽരാജ്

       

ആദ്യകാല പ്രവർത്തകൻ എ ചാത്തു കുഞ്ഞിനെ കണ്ട് അനുഗ്രഹം തേടി. കൊന്നക്കാട് മഞ്ചുചാലിൽ നടന്ന കുടുംബയോഗത്തിൽ പങ്കെടുത്തു. യോഗം ബിജെപി ജില്ലാ കമിറ്റി അംഗം സുകുമാരൻ കാലിക്കടവ് ഉദ്ഘാടനം ചെയ്തു.

വൈകിട്ട് വെള്ളരിക്കുണ്ട് ടൗണിൽ നടന്ന റോഡ് ഷോയിലും പങ്കെടുത്തു. മണ്ഡലം പ്രസിഡന്റ് എൻ മധു, ജനറൽ സെക്രടറി എം പ്രശാന്ത്, വൈസ് പ്രസിഡന്റ് ഒ.ജയറാം, കർഷകമോർച ജില്ലാ പ്രസിഡന്റ് വി കുഞ്ഞിക്കണ്ണൻ, ഒബിസി മോർച ജില്ലാ പ്രസിഡന്റ് പ്രേംരാജ് കാലിക്കടവ്, ജില്ലാ കമിറ്റിയംഗം എ.കെസുരേഷ്, ജയേഷ് കാഞ്ഞങ്ങാട്, ഉണ്ണികൃഷ്ണൻ നെല്ലിക്കാട് എന്നിവർ സംബന്ധിച്ചു.


Keywords:  Kasaragod, Kerala, News, Kanhangad, Politics, Niyamasabha-Election-2021, Vote, NDA, BJP, M Balraj at Kanhangad.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia