Long March | കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ കാസര്‍കോട്ട് ലോങ് മാര്‍ച് മെയ് 23, 24ന്; റബറിന് 300 രൂപ താങ്ങുവില നല്‍കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍; സമാപനത്തില്‍ എംഎം മണി പങ്കെടുക്കും
May 20, 2023, 18:58 IST
കാസര്‍കോട്: (www.kasargodvartha.com) കര്‍ഷകരെ ദ്രോഹിക്കുന്ന കേന്ദ്ര സര്‍കാര്‍ നയങ്ങള്‍ മാറ്റുക, റബറിന് 300 രൂപ തറവില നിശ്ചയിച്ച് സംഭരിക്കാന്‍ നടപടി സ്വീകരിക്കണം, റബര്‍ ബോര്‍ഡിന്റെ ആസ്ഥാനം കേരളത്തില്‍ നിന്ന് മാറ്റരുത് എന്നീ ആവശ്യങ്ങളുമായി കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ മെയ് 25, 26 തീയതികളില്‍ രാജ്ഭവന് മുമ്പില്‍ രാപ്പകല്‍ സത്യാഗ്രഹവും പ്രതിഷേധ മാര്‍ചും നടത്തുന്നതിന്റെ പ്രചാരണാര്‍ഥം കാസര്‍കോട്ട് മെയ് 23, 24ന് രണ്ട് മേഖലകളിലായി രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന 1000 കര്‍ഷകരെ വീതം പങ്കെടുപ്പിച്ചുകൊണ്ടുള്ള ലോങ് മാര്‍ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കര്‍ഷകസംഘം ജില്ലാ സെക്രടറി പി.ജനാര്‍ധനന്‍ ലീഡറും, ട്രഷറര്‍ പി ആര്‍ ചാക്കോ മാനജരുമായ ജാഥ 23-ന് രാവിലെ ഒമ്പത് മണിക്ക് കാലിച്ചാമരത്തുനിന്ന് സിപിഎം ജില്ലാ സെക്രടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. അന്ന് വൈകുന്നേരം വെള്ളരിക്കുണ്ടില്‍ സമാപന യോഗം പി കരുണാകരന്‍ ഉദ്ഘാടനം ചെയ്യും. 24-ന് രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച് വൈകുന്നേരം അഞ്ച് മണിക്ക് മാലക്കല്ലില്‍ സമാപിക്കും.
കര്‍ഷകസംഘം സംസ്ഥാന കമിറ്റി അംഗം കെ ആര്‍ ജയാനന്ദ ലീഡറും, ജില്ലാ ജോ. സെക്രടറി പി പ്രഭാകരന്‍ മാനജരുമായ വടക്കന്‍ മേഖല ജാഥ 23-ന് രാവിലെ ഒമ്പത് മണിക്ക് ഇരിയണ്ണിയില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം പടുപ്പില്‍ നടക്കുന്ന സമാപന യോഗം എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 24-ന് രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച് വൈകുന്നേരം അഞ്ച് മണിക്ക് മാലക്കല്ലില്‍ സമാപിക്കും. സമാപന പൊതുസമ്മേളനം മുന്‍ വൈദ്യുതി മന്ത്രി എംഎം മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട് കെ കുഞ്ഞിരാമന്‍, സെക്രടറി പി ജനാര്‍ധനന്‍, കെ ആര്‍ ജയാനന്ദ എന്നിവര്‍ സംബന്ധിക്കും.

Keywords: Malayalam News, Kerala News, Agriculture News, Kasaragod News, Agriculture News, Long March of Kerala Karshaka Sangham, Poltics, Political News, Long March of Kerala Karshaka Sangham on May 23, 24.
< !- START disable copy paste -->