city-gold-ad-for-blogger

ലോക്‌സഭാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ നിര്‍ണായക നേതൃയോഗം തുടങ്ങി, സ്ഥാനാര്‍ത്ഥി കാര്യവും ചര്‍ച്ചയാകും

കാസര്‍കോട്: (www.kasargodvartha.com 11.10.2018) ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോണ്‍ഗ്രസിന്റെ ജില്ലയിലെ നിര്‍ണായക നേതൃയോഗം കാസര്‍കോട്ട് ആരംഭിച്ചു. കാസര്‍കോട് സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, വര്‍ക്കിംഗ് പ്രസിഡണ്ടുമാരായ കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ പങ്കെടുക്കുന്ന യോഗമാണ് നടക്കുന്നത്. മണ്ഡലം പ്രസിഡണ്ടുമാര്‍, ജില്ലാ ഭാരവാഹികള്‍, കെ പി സി സി അംഗങ്ങള്‍, ഭാരവാഹികള്‍ എന്നിവരാണ് യോഗത്തില്‍ സംബന്ധിക്കുന്നത്.

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി തന്നെ പ്രഖ്യാപിക്കണമെന്ന് യു ഡി എഫ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവും നേതൃയോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം. ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ കാസര്‍കോട്ടെ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡലം പിടിച്ചെടുക്കാനുള്ള എല്ലാ അനുകൂല സാഹചര്യങ്ങളും നിലവിലുണ്ടെന്നും കോണ്‍ഗ്രസും യു ഡി എഫ് നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്.

വിജയഘടകങ്ങള്‍ നോക്കി മാത്രമായിരിക്കും ഇത്തവണത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയമെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം പരമാവധി ഒഴിവാക്കാനാണ് എ ഐ സി സി നിര്‍ദേശം നല്‍കിയിട്ടുള്ളത്. കെ പി സി സി പ്രസിഡണ്ടായി മുല്ലപ്പള്ളി ചുമതലയേറ്റെടുത്തയുടനെ തന്നെ സംസ്ഥാനത്തെ മുഴുവന്‍ ഡി സി സി പ്രസിഡണ്ടുമാരുടെയും യോഗം ഇന്ദിരാഭവനില്‍ ചേര്‍ന്നിരുന്നു.

വോട്ടര്‍ ലിസ്റ്റില്‍ ആളുകളെ കൂട്ടിച്ചേര്‍ക്കുന്ന കാര്യത്തിലടക്കം ജാഗ്രത പുലര്‍ത്തണമെന്നും അനര്‍ഹരാവയവരെയും ഇരട്ടവോട്ടുള്ളവരെയും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ നിന്നുള്ള ആളെ തന്നെ ഇത്തവണ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദേശം ജില്ലാ നേതൃത്വം മുന്നോട്ട് വെക്കുമെന്നാണ് അറിയുന്നത്. അതിന് തയ്യാറായില്ലെങ്കില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തണമെന്നും നേരത്തെ തന്നെ അത് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടും. മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പ് തന്നെ സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ അവിടെ നിന്നും ഒഴിവാക്കിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ നിര്‍ണായക നേതൃയോഗം തുടങ്ങി, സ്ഥാനാര്‍ത്ഥി കാര്യവും ചര്‍ച്ചയാകും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, election, Congress, Top-Headlines, Political party, Politics, Loksabha election; Congress leaders meet started
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia