Nomination | ലോക്‌സഭ തിരഞ്ഞെടുപ്പ്: കാസർകോട്ട് എൻഡിഎ സ്ഥാനാർഥി എം എൽ അശ്വിനി നാമനിർദേശപത്രിക സമർപിച്ചു
Mar 28, 2024, 14:15 IST
കാസർകോട്: (KasaragodVartha) ലോക്‌സഭ മണ്ഡലം എൻഡിഎ സ്ഥാനാർഥി എം എൽ അശ്വിനി നാമനിർദേശപത്രിക സമർപിച്ചു. മധൂർ ശ്രീ സിദ്ധിവിനായക ക്ഷേത്ര ദർശനത്തിന് ശേഷം ബിസി റോഡ് ജൻക്ഷനിൽ നിന്നും എൻഡിഎ നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ ജില്ലാ വരണാധികാരിയുടെ ആസ്ഥാനത്ത് എത്തിയാണ് പത്രിക സമർപണം നടത്തിയത്
പാർലമെന്റ് മണ്ഡലം എൻഡിഎ തിരഞ്ഞെടുപ്പ് കമിറ്റി ചെയർമാൻ എം നാരായണ ഭട്ട്, എൻഡിഎ ചെയർമാനും ബിജെപി ജില്ലാ പ്രസിഡൻ്റുമായ രവീശ തന്ത്രി കുണ്ടാർ, ബിജെപി ദേശീയ കൗൺസിൽ അംഗം എം സഞ്ജീവ ഷെട്ടി, കെ കെ നാരായണൻ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.