city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എം എസ് എഫ് നേതാക്കളെ മര്‍ദിച്ച സിഐ, എ എസ് ഐ ഉള്‍പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കാന്‍ മുസ്ലിം ലീഗ് തീരുമാനം; തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണും, നടപടിയില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ റിലേ സമരം

കാസര്‍കോട്: (www.kasargodvartha.com 04/03/2017) എം എസ് എഫ് നേതാക്കളെ മര്‍ദിച്ച സിഐ, എ എസ് ഐ ഉള്‍പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കുന്നതാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കാന്‍ മുസ്ലിം ലീഗിന്റെ പോഷക സംഘടനകളുടെയും നേതൃയോഗത്തില്‍ തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തില്‍ ലീഗിന്റെ രണ്ട് എം എല്‍ എമാര്‍ ഉള്‍പെടുന്ന സംഘം തിങ്കളാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ കാണും.   www.kasargodvartha.com

മുഖ്യമന്ത്രി നടപടി സ്വീകരിച്ചില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ കാസര്‍കോട് പോലീസ് സ്‌റ്റേഷനു മുന്നില്‍ റിലേ സമരം നടത്താനാണ് യോഗത്തില്‍ ധാരണയായത്. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീനാണ് യൂത്ത് ലീഗിന്റെയും എം എസ് എഫിന്റെയും സമരത്തിന് മുസ്ലിം ലീഗ് പൂര്‍ണ പിന്തുണ നല്‍കുന്നതായി യോഗത്തില്‍ പ്രഖ്യാപിച്ചത്. എം എസ് എഫ് പ്രവര്‍ത്തകരെ പോലീസ് സ്‌റ്റേഷനില്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് യോഗത്തില്‍ ഉയര്‍ന്നുവന്നത്. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതു വരെ വിശ്രമമില്ലെന്ന രീതിയില്‍ ശക്തമായ വികാരമാണ് പലരും പ്രകടിപ്പിച്ചത്.   www.kasargodvartha.com
എം എസ് എഫ് നേതാക്കളെ മര്‍ദിച്ച സിഐ, എ എസ് ഐ ഉള്‍പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കാന്‍ മുസ്ലിം ലീഗ് തീരുമാനം; തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണും, നടപടിയില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ റിലേ സമരം

കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും എംഎസ്എഫിന്റെയും ജില്ലാ നേതാക്കളെല്ലാം യോഗത്തില്‍ സംബന്ധിച്ചു. സിഐ ഉള്‍പെടെയുള്ളവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.  www.kasargodvartha.com

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Related News:
സിഐ റഹീമിനെതിരെ യൂത്ത് ലീഗിന്റെ പടപ്പുറപ്പാട്; പ്രതിഷേധവുമായി സംഘടനകള്‍; പ്രതിരോധിക്കാന്‍ സി പി എം

പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ ലീഗ്‌-യൂത്ത് ലീഗ്-എം എസ് എഫ് പ്രവര്‍ത്തകരടക്കം 200 പേര്‍ക്കെതിരെ കേസ്; പി കെ ഫിറോസ് അടക്കമുള്ള സംസ്ഥാന-ജില്ലാ നേതാക്കളും പ്രതികള്‍

എം എസ് എഫ് പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചുവെന്ന പരാതിയില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

സി ഐ അബ്ദുര്‍ റഹീമിനെതിരെ തീവ്രവാദ ആരോപണം; നേതാവ് തെളിവുകള്‍ നല്‍കണമെന്ന ആവശ്യവുമായി ജി എച്ച് എം രംഗത്ത്

കാസര്‍കോട്ട് മൂന്നാംമുറ പ്രയോഗിച്ച പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണം: പി കെ ഫിറോസ്

കസ്റ്റഡിയിലെടുത്ത എം എസ് എഫ് പ്രവര്‍ത്തകരെ മര്‍ദിച്ച പോലീസുദ്യോഗസ്ഥന്‍ ഭീകരവാദ സംഘടനയുടെ ആളാണെന്ന് മുസ്ലിം ലീഗ് നേതാവ് എ അബ്ദുര്‍ റഹ് മാന്‍

എം എസ് എഫ് നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് മര്‍ദ്ദിച്ച സംഭവം: യൂത്ത് ലീഗിന്റെ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ ഉന്തും തള്ളും

എം എസ് എഫ് പ്രവര്‍ത്തകരെ ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദിച്ച കാസര്‍കോട്ടെ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണം: പി.കെ ഫിറോസ്

വിദ്യാര്‍ത്ഥി സംഘര്‍ഷം; ഗവ. കോളജിന് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു

സി ഐയുടെ ഡ്രൈവറെ ആക്രമിച്ചെന്ന് പരാതി; നാല് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

പോലീസ് സ്‌റ്റേഷനില്‍ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി എന്ന കുറ്റംചുമത്തി എം എസ് എഫ് ജില്ലാ പ്രസിഡണ്ടുള്‍പ്പെടെ 2 പേര്‍ക്കെതിരെ കേസ്

പോലീസിന് ശമ്പളം നല്‍കുന്നത് സി പി എം പാര്‍ട്ടി ഓഫിസില്‍ നിന്നല്ല: ചെര്‍ക്കളം അബ്ദുല്ല

എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെ മൂന്നാം മുറ പ്രയോഗിച്ച പോലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ച് വിടണം: എ അബ്ദുര്‍ റഹ് മാന്‍

എം എസ് എഫ് പ്രവര്‍ത്തകനെ ലോക്കപ്പില്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം

കാസര്‍കോട് ഗവ. കോളജില്‍ സംഘട്ടനം: കസ്റ്റഡിയിലെടുത്ത എം എസ് എഫ് പ്രവര്‍ത്തകനെ പോലീസ് മര്‍ദിച്ചതായി പരാതി

Keywords:  Kasaragod, Kerala, Muslim-league, Political party, Politics, police-station, Attack, Assault, Lock up assault: Muslim league to stage relay Dharna. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia