Muslim League | തദ്ദേശ തിരഞ്ഞെടുപ്പ്: എല്ലാ പ്രവർത്തനങ്ങളും നിക്ഷ്പക്ഷമാവണമെന്ന് മുസ്ലിം ലീഗ്
ജില്ലാ ഭാരവാഹികൾ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ നിയോജക മണ്ഡലം ഭാരവാഹികൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ സംബന്ധിച്ചു
കാസർകോട്: (KasaragodVartha) തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും നിക്ഷ്പക്ഷവും നീതിപൂർവവുമായിരിക്കണമെന്ന് മുസ്ലിം ലീഗ് മേഖലാ നേതൃയോഗം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികൾ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ നിയോജക മണ്ഡലം ഭാരവാഹികൾ, മണ്ഡലങ്ങളിലെ മുനിസിപ്പൽ, പഞ്ചായത്ത് പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ സംബന്ധിച്ചു.
യോഗം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. എൻ എ ഖാലിദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്‌മാൻ സ്വാഗതം പറഞ്ഞു.
വി.കെ.പി ഹമീദലി, പി.എം മുനീർ ഹാജി, അബ്ദുൽ റഹ്‌മാൻ വൺ ഫോർ, എ.ജി.സി ബഷീർ, എ.ബി ഷാഫി, ടി.സി.എ റഹ്‌മാൻ, ബഷീർ വെള്ളിക്കോത്ത്, പി.കെ.സി റൗഫ് ഹാജി, കെ.കെ ബദ്റുദ്ധീൻ, സത്താർ വടക്കുമ്പാട്, സി.കെ റഹ്മത്തുള്ള, ലത്തീഫ് നീലഗിരി, പി.എം ഫാറൂഖ്, ടി. അന്തുമാൻ, മുസ്തഫ തായന്നൂർ, തെരുവത്ത് മൂസ ഹാജി, ബഷീർ കൊവ്വൽ പള്ളി, എം.എസ് ഹമീദ് ഹാജി, താജുദ്ധീൻ കമ്മാടം, പി.കെ.സി കുഞ്ഞബ്ദുള്ള, എച്ച്.എം കുഞ്ഞബ്ദുള്ള, മുഹമ്മദ് കൂളിയാട്, അബ്ദുൽ റസ്സാഖ് തായലക്കണ്ടി, കെ.കെ ജാഫർ, മുഹമ്മദ് കുഞ്ഞി, ബഷീർ ചിത്താരി, അബ്ദുൽ റഹ്‌മാൻ കെ.എം, അബ്ദുൽ സലീം കെ.എം, എ.സി.എ ലത്തീഫ്, ടി.സി കുഞ്ഞബ്ദുള്ള, പി.പി ഹസൈനാർ മൗലവി, ലുഖ്മാൻ അസ്‌അദി, എ.വി അബ്ദുൽ ഖാദർ, കെ. അഹമ്മദ് കുഞ്ഞി, റഷീദ് ഹാജി, വി.വി അബ്ദുള്ള, യു.സി മുഹമ്മദ് കുഞ്ഞി, ടി.പി അബ്ദുൽ മുത്തലിബ്, ഉസ്മാൻ പാണ്ട്യാല, എം.ടി ശഫീഖ്, ഇ.എം കുട്ടി ഹാജി, അഡ്വ. നസീർ കെ.പി, വി.കെ ബാവ, പി.വി മുഹമ്മദ് അസ്‌ലം സംബന്ധിച്ചു.