തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ അഴിമതി സര്‍ക്കാറിന് താക്കീതാകും: കുഞ്ഞാലിക്കുട്ടി
Dec 11, 2020, 11:46 IST
പടന്നക്കാട്: (www.kasargodvartha.com 11.12.2020) വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം അഴിമതി സര്‍ക്കാറിന് താക്കീതായി മാറുമെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പടന്നക്കാട് യു ഡി എഫ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള വികസനത്തിന് യു ഡി എഫ് അധികാരത്തില്‍ വരേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ടി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ മുഹമ്മദ് കുഞ്ഞി, എം പി ജാഫര്‍, വണ്‍ ഫോര്‍ അബ്ദുര്‍ റഹ് മാന്‍, സി കെ റഹ് മത്തുള്ള, ഹസൈനാര്‍ പടന്നക്കാട്, സി എച്ച് അബ്ദുല്ല, പി കെ പി ഹമീദലി, റസാഖ് തായലക്കണ്ടി, സി കെ കെ മാണിയുര്‍, ടി വി ഉമേശന്‍, ബി ഹസൈനാര്‍ ഹാജി, സാജിദ് പടന്നക്കാട്, സ്ഥാനാര്‍ത്ഥികളായ ഹസീന റസാഖ്, വസീം പടന്നക്കാട്, എം ഹസൈനാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords: Government, Kerala, News, Padannakad, Local-Body-Election-2020, Kasaragod, Kanhangad, P.K.Kunhalikutty, Corruption, Politics, UDF, Muslim-league, Local government election results will be a warning to the corrupt government in Kerala: Kunhalikutty.
< !- START disable copy paste -->