Election Results | എസ് ഡി പി ഐ സീറ്റ് പിടിച്ചെടുത്ത് മുസ്ലിം ലീഗ്; മൊഗ്രാൽ പുത്തൂർ പഞ്ചായതിലെ 2 വാർഡുകളിലും യുഡിഎഫിന് വൻ വിജയം
കല്ലങ്കൈ വാർഡിൽ ധർമ്മപാൽ ദാരില്ലത്തിലൂടെയാണ് മുസ്ലിം ലീഗ് സീറ്റ് പിടിച്ചെടുത്തത്. ധർമ്മപാൽ ദാരില്ലത്ത് 701 വോടും എസ് ഡി പി ഐ സ്ഥാനാർഥി പത്മനാഭ കല്ലങ്കൈ 606 വോടും സ്വതന്ത്ര സ്ഥാനാർഥി വിജുകുമാർ 172 വോടും സിപിഎമ്മിലെ കെ ബി ഗുരുപ്രസാദ് 13 വോടുമാണ് നേടിയത്. 95 വോടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.
മൊഗ്രാൽ പുത്തൂർ: (KasaragodaVartha) ഉപതിരഞ്ഞെടുപ്പ് നടന്ന മൊഗ്രാൽ പുത്തൂർ പഞ്ചായതിലെ രണ്ട് വാർഡുകളിലും യുഡിഎഫിന് വൻ വിജയം. കോട്ടക്കുന്ന് വാർഡ് നിലനിർത്തിയപ്പോൾ മറ്റൊരു വാർഡായ കല്ലങ്കൈ എസ് ഡി പി ഐയിൽ നിന്നും പിടിച്ചെടുക്കുകയായിരുന്നു.
കല്ലങ്കൈ വാർഡിൽ ധർമ്മപാൽ ദാരില്ലത്തിലൂടെയാണ് മുസ്ലിം ലീഗ് സീറ്റ് പിടിച്ചെടുത്തത്. ധർമ്മപാൽ ദാരില്ലത്ത് 701 വോടും എസ് ഡി പി ഐ സ്ഥാനാർഥി പത്മനാഭ കല്ലങ്കൈ 606 വോടും സ്വതന്ത്ര സ്ഥാനാർഥി വിജുകുമാർ 172 വോടും സിപിഎമ്മിലെ കെ ബി ഗുരുപ്രസാദ് 13 വോടുമാണ് നേടിയത്. 95 വോടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.
കോട്ടക്കുന്ന് വാർഡിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി അസ്മീന ഷാഫി കോട്ടക്കുന്ന് 563 വോട്ടുകൾ നേടി വിജയിച്ചു. സ്വതന്ത്ര സ്ഥാനാർഥികളായ കെ എസ് സംഗീത 396 വോടും ആഇശത് സഫ്രാ ബീവി 62 വോടും ബേബി ബാബുരാജിനെ 30 വോടും നേടി. 167 വോടിന്റെ ഭൂരിപക്ഷത്തിലാണ് ജയം.
കല്ലങ്കൈ വാർഡിൽ എസ് ഡി പി ഐ അംഗം രാജിവെച്ചതിനെ തുടർന്നും കോട്ടക്കുന്നിൽ യുഡിഎഫ് സ്വതന്ത്ര അംഗം മരിച്ചതിനെ തുടർന്നുമാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കല്ലങ്കൈ വാർഡിൽ 1990 വോടർമാരിൽ 1498 പേർ വോട് ചെയ്തു. കോട്ടക്കുന്ന് വാർഡിൽ 1351 വോടർമാരിൽ 1051 പേരാണ് വോട് ചെയ്തത്.