city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി പി എം ഉരുക്കുകോട്ടയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയം; ലോക്കല്‍ സമ്മേളനത്തില്‍ ചര്‍ച്ചയായത് വിഭാഗീയ പ്രശ്നങ്ങള്‍; മുന്‍ലോക്കല്‍ സെക്രട്ടറി നറുക്കെടുപ്പിലൂടെ പുറത്ത്

ചെറുവത്തൂര്‍: (www.kasargodvartha.com 14/11/2017) സി പി എം ഉരുക്കുകോട്ടയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചതടക്കം പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുന്ന വിഭാഗീയ പ്രശ്നങ്ങള്‍ തിമിരി ലോക്കല്‍ സമ്മേളനത്തില്‍ ചൂടുപിടിച്ച ചര്‍ച്ചാവിഷയമായി. ലോക്കല്‍ കമ്മിറ്റിയിലേക്ക് നടന്നത് കടുത്ത മത്സരമാണ്. ഔദ്യോഗിക പാനലിനെതിരെ മത്സരം നടന്നതോടെ മുന്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് വി.മുകുന്ദന്‍ നറുക്കെടുപ്പിലൂടെ പുറത്തായി.

കഴിഞ്ഞ കാലങ്ങളില്‍ സിപിഎമ്മിനകത്ത് ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ നേതാക്കളുടെ തട്ടകമായ തിമിരി ലോക്കലിന്റെ മുണ്ടയില്‍ നടന്ന സമ്മേളനമാണ് രൂക്ഷമായ ആരോപണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വേദിയായത്. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ തിമിരിയില്‍ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ടി.വി. കുഞ്ഞിക്കൃഷ്ണന്‍ വിജയിക്കാനിടയായത് പാര്‍ട്ടിയിലെ ഒരുവിഭാഗം വോട്ട് മറിച്ചതുകൊണ്ടാണെന്ന് പ്രതിനിധികള്‍ വിമര്‍ശനമുയര്‍ത്തി.

സി പി എം ഉരുക്കുകോട്ടയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയം; ലോക്കല്‍ സമ്മേളനത്തില്‍ ചര്‍ച്ചയായത് വിഭാഗീയ പ്രശ്നങ്ങള്‍; മുന്‍ലോക്കല്‍ സെക്രട്ടറി നറുക്കെടുപ്പിലൂടെ പുറത്ത്

തിമിരി വാര്‍ഡിലെ പരാജയവുമായി ബന്ധപ്പെട്ടു പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന നേതാക്കളായ വി.പി.ജാനകി, എം. അമ്പുഞ്ഞി എന്നിവര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ കണ്‍ട്രോള്‍ കമ്മീഷന് അവര്‍ നല്‍കിയ കത്തിനെത്തുടര്‍ന്ന് ഇവരെ പഴയ സ്ഥാനങ്ങളിലേക്കു തന്നെ തിരിച്ചുകൊണ്ടുവരാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാവുകയാണുണ്ടായത്. എന്നാല്‍ തിമിരി വാര്‍ഡില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ പരാജയവുമായി ബന്ധപ്പെട്ടു പാര്‍ട്ടിയെടുത്ത നടപടി ചുരുക്കം ചിലരിലേക്കു മാത്രം ഒതുങ്ങിപ്പോയെന്ന് ചില പ്രതിനിധികള്‍ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ത്തി. കായല്‍ കയ്യേറ്റം തോമസ് ചാണ്ടിയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതിലുള്ള അമര്‍ഷവും ചില പ്രതിനിധികള്‍ പ്രകടിപ്പിച്ചു.

പുതിയ ലോക്കല്‍ കമ്മിറ്റിയിലേക്ക് പുതുതായി രണ്ടുപേരെ ഉള്‍പ്പെടുത്തി 15 അംഗങ്ങളുടെ ഔദ്യോഗിക പാനല്‍ സമ്മേളനത്തില്‍ വെച്ചപ്പോള്‍ പുലിക്കുണ്ട് ബ്രാഞ്ച് സെക്രട്ടറി കെ.ജെ. സാജന്റെ പേര് കമ്മിറ്റിയിലേക്ക് വയ്ക്കണമെന്നു പ്രതിനിധികളില്‍ നിന്ന് ചെമ്പ്രകാനം ബ്രാഞ്ച് സെക്രട്ടറി കൂടിയായ കെ.എം.അനില്‍ കുമാര്‍ നിര്‍ദേശിച്ചു. മറ്റൊരു പ്രതിനിധി പിന്തുണച്ചതോടെ മത്സരം നടക്കുമെന്ന ഘട്ടംവന്നു.

സമ്മേളനത്തിനു നേതൃത്വം നല്‍കിയ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ജനാര്‍ദനന്‍ മത്സരം ഒഴിവാക്കാനുള്ള ശ്രമം നടത്തിയെങ്കിലും വോട്ടെടുപ്പിലേക്കു തന്നെ കാര്യങ്ങളെത്തുകയായിരുന്നു. ഒടുവില്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ ഔദ്യോഗിക പാനലില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് ലോക്കല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി. കമലാക്ഷനായിരുന്നു. 83 വോട്ടാണ് കിട്ടിയത്.

പാനലിലുള്ള മറ്റുള്ളവര്‍ക്ക് 80ഉം 81 ഉം വോട്ടുകള്‍ ലഭിച്ചപ്പോള്‍ പാനലിനെതിരെ മത്സരിച്ച സാജനും ഔദ്യോഗിക പാനലിലെ വി.മുകുന്ദനും 46 വോട്ടുകള്‍ വീതം ലഭിച്ച് തുല്യതയില്‍ നിന്നുവെന്നാണ് വിവരം. തുടര്‍ന്നു നറുക്കെടുപ്പിലേക്കു നീങ്ങി. നറുക്കെടുപ്പിലൂടെ സാജന്‍ ലോക്കല്‍ കമ്മിറ്റിയിലേക്ക് എത്തിയപ്പോള്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് വി.മുകുന്ദന്‍ കമ്മിറ്റിയില്‍ നിന്നു പുറത്താവുകയും ചെയ്തു.

ലോക്കല്‍ സെക്രട്ടറിയായി പി.കമലാക്ഷനെ തിരഞ്ഞെടുത്തു. പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ജനാര്‍ദനന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജയറാം പ്രകാശ് പതാക ഉയര്‍ത്തി. വി.രാഘവന്‍, എം.പി.വി.ജാനകി, അബ്ദുല്‍സലാം, കെ.രാജേഷ് എന്നിവര്‍ അടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനത്തെ നിയന്ത്രിച്ചത്. വി.വി.തമ്പാന്‍, എം.പി.വി.ജാനകി എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. പാര്‍ട്ടി നേതാക്കളായ എം.വി.കോമന്‍ നമ്പ്യാര്‍, കെ.പി.വത്സലന്‍, വി.പി.ജാനകി, എം.ബാലക!ൃഷ്ണന്‍, കെ.മുരളി, കെ.വി.ഗംഗാധരന്‍, എം.ശാന്ത, കെ.സുധാകരന്‍, കെ.ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, CPM, Conference, Secretary, Congress, Politics, News, Party, inauguration, Local conference; ex local secretary loss in draw.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia