city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തദ്ദേശതെരഞ്ഞെടുപ്പിനുള്ള പുതുക്കിയ അന്തിമവോട്ടര്‍പട്ടിക അടുത്ത ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും; വോട്ടെടുപ്പ് തീയതി ഉടന്‍ പ്രഖ്യാപിക്കും

തിരുവനന്തപുരം: (www.kasargodvartha.com 06.11.2020) തദ്ദേശതെരഞ്ഞെടുപ്പിനുള്ള പുതുക്കിയ അന്തിമവോട്ടര്‍പട്ടിക അടുത്ത ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. വോട്ടെടുപ്പ് തീയതി ഉടന്‍ പ്രഖ്യാപിക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. കോവിഡ് മഹാമാരിക്കിടെയാണ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. അന്തിമവോട്ടര്‍പ്പട്ടിക സംബന്ധിച്ച രാഷ്ട്രീയപാര്‍ട്ടികള്‍ ഉള്‍പ്പടെ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് വീണ്ടും പേര് ചേര്‍ക്കാന്‍ അവസരം നല്‍കിയത്. 

തദ്ദേശതെരഞ്ഞെടുപ്പിനുള്ള പുതുക്കിയ അന്തിമവോട്ടര്‍പട്ടിക അടുത്ത ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും; വോട്ടെടുപ്പ് തീയതി ഉടന്‍ പ്രഖ്യാപിക്കും

പുതിയ പേരുകള്‍ ഉള്‍പ്പെടുത്തിയാണ് പട്ടിക വീണ്ടും പ്രസിദ്ധീകരിക്കുന്നത്. ഇനി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമില്ല. ഇതിനിടെ വോട്ടടുപ്പിനുള്ള തീയതി പ്രഖ്യാപിക്കുന്നതിനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് കമ്മീഷന്‍. രാഷ്ട്രീയമായി സര്‍ക്കാര്‍ വെല്ലുവിളി നേരിടുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് വരുന്നത്. 

രോഗികള്‍ക്ക് തപാല്‍ വോട്ട് സൗകര്യം ഉള്‍പ്പടെ ഏര്‍പ്പെടുത്തി. വോട്ടെടുപ്പിന് അടുത്തുള്ള ദിവസങ്ങളില്‍ രോഗം വരുന്നവര്‍ക്ക് പിപിഇ കിറ്റ് നല്‍കി വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കാനാണ് നീക്കം. പ്രചാരണത്തിനും വോട്ടെടുപ്പിനും കര്‍ശനനിയന്ത്രണങ്ങള്‍. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പ് അടുത്ത മാസം പകുതിയോടെ പൂര്‍ത്തിയാകുമെന്നാണ് സൂചന. അടുത്ത ബുധനാഴ്ച മുതല്‍ തദ്ദേശസ്ഥാപനങ്ങളില്‍ അഡിമിനിസ്‌ട്രേറ്റീവ് ഭരണം വരും.

Keywords: News, Kerala, State, Thiruvananthapuram, Election, Politics, Top-Headlines, Local Body Election voters list will be released next week

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia